ജനനായകന്‍ കുമ്മനത്തിന് വന്‍ വരവേല്‍പ്പ്
ഗ്രാമോത്സവമായി ബിജെപി ഓഫീസ് ഉദ്ഘാടനങ്ങള്‍
കോഴിക്കോട്: ഗ്രാമോത്സവത്തിന്റെ പ്രതീതി ഉണര്‍ത്തിക്കൊണ്ട് കേരളത്തിന്റെ ജനനായകന്‍ കുമ്മനം രാജശേഖന് എടക്കര തൂണുമണ്ണിലും മണക്കടവിലും വന്‍ സ്വീകരണം. ബിജെപി എടക്കര മേഖലാ കമ്മിറ്റി ഓഫീസ് മാരാര്‍ജി ഭവന്‍ തൂണുമണ്ണില്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. വാദ്യഘോഷങ്ങളോടെ നൂറുകണക്കിന് സ്ത്രീകളും അനുഭാവികളും പ്രവര്‍ത്തകരും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അഭിവാദ്യങ്ങളര്‍പ്പിച്ചു. സമ്മേളനവേദിയിലെത്തിയ ജനനായകന് പ്രദേശത്തെ നിരവധി ജനകീയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച നിവേദനങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു.
കേരളത്തില്‍ ഇരു മുന്നണികള്‍ക്കും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കുമ്മനം രാജശേഖരന്‍ ഓഫീസ് ഉദ്ഘാടനത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ പറഞ്ഞു. വിശ്വാസ്യതയും പവിത്രതയും പാലിക്കേണ്ട ബജറ്റ് പോലും ചോരുന്ന സംസ്ഥാനമായി കേരളം മാറി. നാല് ലക്ഷം ഭൂരഹിതരാണ് കേരളത്തിലുള്ളത്. കുടിക്കാന്‍ വെള്ളവും കയറിക്കിടക്കാന്‍ കുടിലുപോലുമില്ലാത്ത ജനതയാണ് ഇന്ന് കേരളത്തിലുള്ളത്. മുന്നണികള്‍ വരുത്തിവെച്ച ദുരന്തത്തിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് ഇന്നത്തെ തലമുറയാണ്. അക്രമ രാഷ്‌ട്രീയത്തിലൂടെ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് സമീപനം ഒരു പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും മുഖമുദ്രയായി മാറിയിരിക്കുന്നു. ഇതില്‍ നിന്നുള്ള മോചനമാണ് കേരളം ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെമ്പാടും ബിജെപിക്കുള്ള വന്‍ സ്വീകാര്യത ഇതിന്റെ തുടക്കമാണ്. അദ്ദേഹം പറഞ്ഞു.
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും എലിയോടുമല സംരക്ഷണസമിതി നേതാവുമായ വിജി ചീക്കിലോട്, ഇ.കെ. സുരേന്ദ്രന്‍, സത്യനാരായണന്‍, സുനില്‍ അത്തോളി എന്നിവരെ കുമ്മനം രാജശേഖരന്‍ ആദരിച്ചു. മികച്ച കര്‍ഷക പുരസ്‌കാരം നേടിയ ആര്‍. സുരേഷ്, എം.കെ. സുരേഷ്, മമ്മത്കുട്ടി, നാടന്‍ പാട്ട് കലാകാരന്‍ ഗിരീഷ് ആമ്പ്ര, മാരാര്‍ജി ഭവന് സ്ഥലം നല്‍കിയ കോളിയോട്ട് പുഷ്പന്‍, പൂനൂര്‍പുഴയില്‍ മൂന്ന് കുട്ടികളുടെ ജീവന്‍ രക്ഷിച്ച പെരച്ചന്‍, തമ്പി, കളരിപ്പയറ്റ് ജേതാക്കളായ അര്‍ച്ചന, ശ്രീലക്ഷ്മി, മികച്ച വിജയം നേടിയ ആദിത്യ ടി.പി. എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
സ്വാഗതസംഘംചെയര്‍മാന്‍ ഇ.കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. ഉത്തരമേഖലാ പ്രസിഡന്റ് വി.വി. രാജന്‍ മുതിര്‍ന്നപ്രവര്‍ത്തകരെ ആദരിച്ചു. പുതിയ പ്രവര്‍ത്തകര്‍ക്ക് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മെമ്പര്‍ഷിപ്പ് നല്‍കി. കാര്‍ഷിക സാംസ്‌കാരിക കായിക രംഗത്തെ പ്രമുഖരെ ബിജെപി സംസ്ഥാന വക്താവ് പി.രഘുനാഥ് ആദരിച്ചു.
എ.പി. രാമചന്ദ്രന്‍, ബിന്ദു കക്കോടി, ടി. ദേവദാസ്, കെ.പി. ചന്ദ്രന്‍, അഡ്വ. മുഹമ്മദ് റിഷാല്‍, കെ.സഹദേവന്‍, കെ.പി. രാജേന്ദ്രന്‍, എം.സുനില്‍, എം. ദാസന്‍, കെ.കെ. ഭരതന്‍, പി.എം. സുരേഷ്, എം. കൃഷ്ണദാസ്, വി. ഹരിഹരന്‍, ബിനീഷ്, സി.എം. ദിനേശന്‍, ടി. തങ്കമണി എന്നിവര്‍ സംസാരിച്ചു. സി.പി. സതീഷ് സ്വാഗതവുംടി. ലിനീഷ് നന്ദിയും പറഞ്ഞു.
















