നാല് മക്കളടങ്ങുന്ന ആറംഗ കുടുംബം പട്ടിണിയിലേയ്ക്ക് നീങ്ങിയതോടെയാണ് വിമല ഗണേശ് വഴിയോര വണ്ടിക്കടയുമായി കുടുംബ രക്ഷയ്ക്കിറങ്ങിയത്. രണ്ട് പതിറ്റാണ്ടിന്റെ കഠിന പ്രയത്നത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ വിമലയ്ക്ക് ജീവിതവിജയഗാഥ മാത്രം.
ഭര്‍ത്താവിന് കൂലിവേലയായിരുന്നു. അതില്‍ നിന്ന് കിട്ടുന്ന വരുമാനം കുടുംബത്തിന് തികയാതായതോടെ 38-ാംവയസ്സിലാണ് ഫോര്‍ട്ടുകൊച്ചി വെളി മൈതാന സമീപം വിമല വണ്ടിക്കടയുമായെത്തിയത്. ഓരോഘട്ടങ്ങളിലും മാറി വരുന്ന വിപണന തന്ത്രങ്ങളെ കണ്ടറിഞ്ഞുള്ള മാറ്റത്തില്‍ ഒടുവില്‍ വിമല ചായക്കടയിലെത്തി.
രാവിലെ അഞ്ചിന് തുറക്കുന്ന കട രാത്രി എട്ട് വരെ പ്രവര്‍ത്തിക്കും. ഇതിനിടയില്‍ രണ്ട് പെണ്‍കുട്ടികളടങ്ങുന്ന കുടുംബങ്ങളുടെ ക്ഷേമത്തിനും വിമല സമയം കണ്ടെത്തി. ഭര്‍ത്താവിന്റെ നിര്യാണത്തോടെ കുടുംബ ഭാരമൊര്ത്ത് വിമല തളര്‍ന്നില്ല.
കുട്ടികളുടെ പഠനവും ക്ഷേമവും കണ്ടറിഞ്ഞ് നല്ലൊരു അമ്മയായി വിമല മക്കളുടെ മനസ്സിലുമെത്തി. ചായക്കടയില്‍ ഏകാകിയായി ജീവിത പോരാട്ടം നയിച്ച് സ്വാദേറും വിഭവങ്ങളൊരുക്കി വരുമാന നേട്ടമുണ്ടാക്കി. ഇതിനിടെ രണ്ട് പെണ്മക്കളുടെ വിവാഹവും നടത്തി. തളരാത്ത മനസ്സുമായി വിമല പൈതൃകനഗരിയില് ജീവിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: