കൊച്ചി: ചെറുകിട ഫിനാന്‍സ് ബാങ്ക് ലൈസന്‍സ് ലഭിച്ച ഇസാഫ് മൈക്രോഫിനാന്‍സ്, സാമ്പത്തിക സഹായം ലഭ്യമാക്കുന്ന കമേഴ്സ്യല്‍ പേപ്പറുകള്‍ പുറത്തിറക്കി. ഈ ലൈസന്‍സ് കേരളത്തില്‍ ഇസാഫിനു മാത്രമാണിപ്പോള്‍.
330 കോടി രൂപ വിതരണം ചെയ്യാന്‍ സംവിധാനമുണ്ട്. പ്രമുഖ സ്വകാര്യമേഖലാ ബാങ്കുകളും ബാങ്കിങ്ങേതര ധനകാര്യ സ്ഥാപനങ്ങളുമാണ് ഇസാഫിന്റെ 330 കോടി രൂപ മൂല്യമുള്ള പ്രമുഖ നിക്ഷേപകര്‍.
ഹ്രസ്വകാല ധനസഹായം ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കുമെന്ന് ഇസാഫ് മൈക്രോഫിനാന്‍സ് സിഎംഡി കെ. പോള്‍ തോമസ് പറഞ്ഞു. കാര്‍ഷിക, ചെറുകിട വ്യവസായ, ഭവന, വിദ്യാഭ്യാസ വായ്പകള്‍ നല്‍കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. 70 വര്‍ഷത്തിനിടെ സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തനാനുമതി ലഭിച്ച ആദ്യ ബാങ്കായ ഇസാഫ് മാര്‍ച്ച് 17ന് ഉദ്ഘാടനം ചെയ്യും. വ്യത്യസ്തമായ മൂല്യാധിഷ്ഠിത ബാങ്കിംഗ് സേവനം നല്കാന് കഴിയുമെന്ന് പോള്‍ തോമസ് പറഞ്ഞു.
പ്രവാസികളുള്‍പ്പെടെയുള്ള എല്ലാത്തരം ഉപഭോക്തൃവിഭാഗങ്ങള്ക്കും നിക്ഷേപകരാകാം. ആദ്യവര്‍ഷം തന്നെ എണ്‍പത്തഞ്ചോളം ശാഖകളും 300ലേറെ ഉപഭോക്തൃ സേവനകേന്ദ്രങ്ങളും സ്ഥാപിക്കാനാണ് ലക്ഷ്യം. നിലവില്‍ ഇസാഫിന് രാജ്യത്തെ 11 സംസ്ഥാനങ്ങളിലായി 285 ശാഖകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: