മുംബൈ: പേ ടിഎമ്മിലുള്ള ഓഹരി അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപ്പിറ്റല്‍ 275 കോടി രൂപയ്ക്ക് വിറ്റു. വെറും പത്തു കോടി രൂപയ്ക്ക് വാങ്ങിയ ഓഹരികളാണ് ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ആലിബാബയ്ക്ക് വിറ്റത്. ലാഭം 265 കോടി രൂപ.ഇന്ത്യയിലെ പ്രധാനപ്പെട്ട മൊബൈല്‍ വാലറ്റ് കമ്പനിയാണ് പേ ടിഎം. ചൈനീസ് ഇന്റര്‍നെറ്റ് വ്യാപാര ഭീമനാണ് ആലിബാബ.
ഡിസംബറില്‍ പേ ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ തന്റെ കൈവശമുള്ളതില്‍ ഒരു ശതമാനം ഓഹരി വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന് വിറ്റ് 325 കോടി ഉണ്ടാക്കിയിരുന്നു. ഈ പണം പേ ടിമ്മിന്റെ പേമെന്റ് ബാങ്ക് വികസനത്തിനാണ് ഉപയോഗിക്കുക. ആലിബാബ പേ ടിഎമ്മിന്റെ ഓണ്‍ലൈന്‍ വ്യാപാരം വിപുലപ്പെടുത്താന്‍ പണം നിക്ഷേപിക്കും.
പേ ടിഎം മാളില്‍ 1180 കോടി മുടക്കാനാണ് ആലിബാബ മേധാവി ജാക്ക് മായുടെ പദ്ധതി. ഇതോടെ പേ ടിഎമ്മില്‍ ആലിബാബയ്ക്ക് 62 ശതമാനം ഓഹരിയാകും. ഇത് ആമസോണിനെയും ഫ്ളിപ്പ്കാര്‍ട്ടിനെയും നേരിടാന്‍ ആലിബാബയ്ക്ക് കൂടുതല്‍ കരുത്തു പകരും.
2015ല്‍ 110 കോടി ഡോളറിന്േറതായിരുന്ന ഇന്ത്യയിലെ ഓന്ലൈന് വിപണി 2016ല്‍ മൊത്തം 160 കോടി ഡോളറിന്േറയായി ഉയര്‍ന്നിരുന്നു. വരും വര്‍ഷങ്ങളില്‍ ഓണ്‍ലൈന്‍ വ്യാപാരം വീണ്ടും ഉയരും. അതിനിടെ ഇന്ത്യയിലെ സ്നാപ്ഡീല്‍, ഫ്ളിപ്പ്കാര്‍ട്ട് എന്നിവ സ്വന്തമാക്കാന്‍ ആലിബാബ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: