ന്യൂദല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര വ്യോമ ഗതാഗതം വന്‍ കുതിപ്പിലെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (അയാട്ട). ജനുവരിയിലെ കണക്കു പ്രകാരം ആഭ്യന്തര വ്യോമഗതാഗത മേഖലയില്‍ 26.6 ശതമാനം വളര്‍ച്ച. തുടര്‍ച്ചയായി പതിനഞ്ചാമത്തെ മാസമാണ് ഇന്ത്യയുടെ വ്യോമ ഗതാഗത മേഖലയില്‍ വളര്‍ച്ചയുണ്ടാകുന്നത്.
യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് കമ്പനികള്‍ ഒരു വര്‍ഷത്തിനിടയില്‍ 60 വിമാനങ്ങള്‍ കൂടി പുതിയതായി കൊണ്ടുവന്നു. 10 വര്‍ഷത്തിനുള്ളില്‍ 600- 650 വിമാനങ്ങള്‍ കൂടി സര്‍വീസ് ആരംഭിക്കും. ഇതോടെ നിലവിലെ 30 ശതമാനം വിമാനങ്ങളും മാറ്റുന്നതാണെന്ന് കണ്‍സള്‍ട്ടിങ് കമ്പനിയായ സിഎപിഎ അറിയിച്ചു. ബ്രസീല്‍ ഒഴിച്ച് എല്ലാ രാജ്യങ്ങളുടേയും ആഭ്യന്തര സര്‍വീസുകളില്‍ വളര്‍ച്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ചൈന, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് രണ്ടക്ക വളര്‍ച്ച നേടാനും സാധിച്ചു.
2017ന്റെ തുടക്കത്തില്‍ തന്നെ വ്യോമയാന ഗതാഗതമേഖലയില്‍ ശക്തമായ മുന്നേറ്റമാണ് ഇന്ത്യയ്ക്ക് ഉണ്ടായിരിക്കുന്നതെന്ന് അയാട്ട ഡയറക്ടര്‍ ജനറല്‍ അലക്സാണ്ട്രെ ഡെ ജുനെയ്ക് അറിയിച്ചു. 2026 ഓടെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ വ്യോമയാന വിപണിയായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. നിലവില്‍ യുകെയാണ് മൂന്നാം സ്ഥാനത്ത്. ഇതുകൂടാത 2035ന്റെ ആരംഭത്തില്‍ ഇന്ത്യയിലെ വിമാന യാത്രക്കാരുട എണ്ണം 442 ദശലക്ഷമാകും. അയാട്ടയുടെ കണക്ക് പ്രകാരം ചൈന, യുഎസ്, ഇന്ത്യ, ഇന്‍ഡോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ക്കാണ് വ്യോമയാന മേഖലയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച.
ഒന്നാം സ്ഥാനത്തുള്ള യുഎസിനെ 2029ഓടെ ചൈന മറികടക്കുമെന്നും അയാട്ടയുടെ റിപ്പോര്‍ട്ടിലുണ്ട്. ഒരു ദശാബ്ദത്തിനിടെ ലോകത്തിലെ വ്യോമയാന മേഖലയില്‍ 24 മുതല്‍ 40 ശതമാനം വരെ വളര്‍ച്ചയാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: