മുംബൈ: നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിച്ചതോടെ സ്വര്‍ണ്ണ വില്‍പ്പനയില്‍ വീണ്ടും ഉണര്‍വ്വുണ്ടാകുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍(ഡബ്ല്യൂജിസി).
വിപണിയിലെ പഴയ വളര്‍ച്ച വീണ്ടെടുക്കുന്നതോടെ 2017ല്‍ ഇന്ത്യയുടെ സ്വര്‍ണ്ണത്തിനോടുള്ള താത്പര്യം 650-750 ടണ്ണാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡബ്ല്യൂജിസി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 600 ടണ്ണായിരുന്നു. 2009നു ശേഷം ആദ്യമായാണ് രാജ്യത്തെ സ്വര്‍ണ്ണ വില്‍പ്പന ഇടിയുന്നത്.
2020 എത്തുമ്പോള്‍ രാജ്യത്തിലെ സ്വര്‍ണ്ണ വില്‍പ്പന 850-950 ടണ്ണിലെത്തുമെന്നും ഡബ്ല്യൂജിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നോട്ട് അസാധുവാക്കല്‍ നടപടി സ്വര്‍ണ്ണ വിപണിയുടെ വളര്‍ച്ച കുറയാന്‍ കാരണമായി. എന്നാല്‍ ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു ലക്ഷം രൂപയ്ക്ക് വരെ പണം ഉപയോഗിച്ച് സ്വര്‍ണ്ണം വാങ്ങിക്കാമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇത് വാങ്ങുന്നത് വിപണിയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഡബ്ല്യൂജിസി പറഞ്ഞു.
ഇത് കള്ള വിപണിവളരാനുള്ള സാഹചര്യമുണ്ടാക്കും. 2016 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഡബ്ല്യൂജിസി നടത്തിയ സര്‍വ്വേയില്‍ രാജ്യത്തെ 63 ശതമാനം ജനങ്ങള്‍ക്കും കറന്‍സിയേക്കാള്‍ വിശ്വാസം സ്വര്ണ്ണത്തിലാണെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: