മുംബൈ: ഹ്യുണ്ടായ് ഐ10 കാറുകളുടെ നിര്‍മാണം ഇന്ത്യയില്‍ നിര്‍ത്തിവച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ഐ10ന്റെ അവസാന യൂണിറ്റ് പുറത്തിറക്കി.
ഗ്രാന്‍ഡ് ഐ10, ഐ20, ക്രെറ്റ തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറിയതോടെയാണ് നടപടി. കമ്പനിയുടെ ഏറ്റവും പുതിയ മോഡലുകളായ എലന്ററ, ടക്സണ് എന്നിവയ്ക്കും മികച്ച പ്രതികരണമാണ് ഉളളത്.
കൂടുതല്‍ ആവശ്യക്കാരുളള മോഡലുകളുടെ നിര്‍മാണം കൂടുതല്‍ നടത്താന്‍ വേണ്ടിയാണ് ഐ10ന്റെ ഉത്പാദനം നിര്‍ത്തിയത്. കമ്പനി പുതിയ സാന്‍ട്രോ കാറുകള്‍ പുറത്തിറക്കാനും ആലോചിക്കുന്നുണ്ട്. 2018ഓടെ ഇത് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: