അങ്കിത കുമാരിയെന്ന ബീഹാര്‍ പെണ്‍കൊടി പത്താംക്ലാസില്‍ നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. കാരണം, എല്ലാവരും കൈകൊണ്ട് പരീക്ഷയെഴുതിയപ്പോള്‍ അങ്കിത കാലു കൊണ്ടാണ് പരീക്ഷയെഴുതിയത്!
ബീഹാറിലെ ബാനിയപ്പൂര് സ്വദേശിയായ അങ്കിതയ്ക്ക് അഞ്ചാമത്തെ വയസ്സില്‍ പോളിയോ ബാധിച്ച് സംസാര ശേഷിയും കൈകളുടെ പ്രവര്‍ത്തന ശേഷിയും നഷ്ടപ്പെട്ടു. എന്നാല്‍ ഇത് തന്റെ വിധിയെന്നു കരുതി വീട്ടിലൊതുങ്ങിക്കൂടാന്‍ അവള് തയ്യാറായിരുന്നില്ല. അവള് പഠിക്കാന്‍ തീരുമാനിച്ചു.
വീട്ടിലിരുന്നു കൊണ്ടു തന്നെ പഠനം നടത്തി. ഒപ്പം എല്ലാത്തിനും പിന്തുണയുമായി പ്രിയപ്പെട്ട മുത്തശ്ശിയുമുണ്ടായിരുന്നു. പരീക്ഷാ കേന്ദ്രമായ ഗാന്ധി നഗര്‍ സ്കൂളിലേക്ക് അവളെ കൊണ്ടു പോയത് മുത്തശ്ശിയാണ്. മറ്റുളളവര്‍ ബഞ്ചുകളിലിരുന്നു പരീക്ഷയെഴുതിയപ്പോള്‍, നിലത്തു വിരിച്ച കാര്‍പ്പെറ്റില്‍ ഇരുന്നു കൊണ്ട് കാല് വിരലുകളില്‍ പേന പിടിച്ച് അവളെഴുതുന്നത് അത്ഭുതത്തോടെയാണ് ഇന്വിജിലേറ്ററടക്കമുളളവര് നോക്കി നിന്നത്.
‘അവളുടെ ഭാവി തീര്‍ച്ചയായും വിജയത്തിന്റേതാണ്, ഒരു ദിവസം അവള്‍ക്ക് മികച്ച ജോലി ലഭിക്കുക തന്നെ ചെയ്യും’-ക്ലാസ് ഇന്‍വിജിലേറ്റര്‍ രൂപ കുമാരി പറഞ്ഞു. അതെ, ചെയ്യാനുളള മനസ്സുണ്ടെങ്കില്‍ എത്ര കഠിനമായ കാര്യവും നിസ്സാരമെന്ന് അങ്കിതയെ പോലുളളവര്‍ തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: