ധീരസൈനികന് ലാന്‍സ് നായ്ക് ഹനുമന്തപ്പയെ ആരും മറന്നിട്ടുണ്ടാവില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയായ സിയാച്ചിനിലുണ്ടായ മഞ്ഞിടിച്ചിലില്‍ പെട്ട് ആറു ദിവസത്തിനു ശേഷം ജീവനോടെ കണ്ടെത്തുകയും രണ്ടു ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങുകയും ചെയ്തു കര്‍ണാടക സ്വദേശിയായ ഹനുമന്തപ്പ.
എന്നാല്‍ അതിനു ശേഷം, സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം ഭാര്യയുടെ ആശ്രിത നിയമനം വൈകുകയായിരുന്നു. ഇപ്പോള്‍ കേന്ദ്ര ടെക്സ്റ്റൈല്‍സ് വകുപ്പു മന്ത്രി സ്മൃതി ഇറാനി മുന്‍കയ്യെടുത്ത് ഹനുമന്തപ്പയുടെ ഭാര്യ മഹാദേവിയെ കേന്ദ്ര സില്‍ക്ക് ബോര്‍ഡില്‍ നിയമിച്ചു കൊണ്ടുളള ഉത്തരവ് അവര്‍ക്ക് അയച്ചു കഴിഞ്ഞു.
ശാസ്ത്ര ലോകത്തേയും മനുഷ്യനെ തന്നെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അന്ന് ഹനുമന്തപ്പയെ സുരക്ഷാ സേന 25 അടി താഴ്ചയില്‍ നിന്നു കണ്ടെടുത്തത്. എന്നാല്‍ എല്ലാവരുടേയും പ്രതീക്ഷകള്‍ അസ്ഥാനത്താക്കിക്കൊണ്ട് രണ്ടു ദിവസത്തിനു ശേഷം ഹനുമന്തപ്പ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഹനുമന്തപ്പയുടെ അസാമാന്യ ധൈര്യത്തിനും മനക്കരുത്തിനും രാജ്യം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി സേന മെഡല്‍ നല്കി ആദരിച്ചിരുന്നു.
ആ ധീര സൈനികന്റെ ഭാര്യ മഹാദേവി തന്റെ ഭര്‍ത്താവിന്റെ മരണത്തെ അസാമന്യമായ മനക്കരുത്തോടെയാണ് ഉള്‍ക്കൊണ്ടത്. ഏകമകളായ നേത്ര ആര്‍മി ഓഫീസറായി അവളുടെ അച്ഛനെ പോലെ തന്നെ രാജ്യത്തെ സേവിക്കണമെന്നാണ് ആ അമ്മയുടെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: