നൂറ്റാണ്ടുകളോളമായി, ബംഗ്ലാദേശികള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പൊലാപ്പുകള്‍ തുടങ്ങിയിട്ട്. എന്നാല്‍ മുന്‍ ഭരണാധികാരികളാരും തന്നെ അതിന് വേണ്ടത്ര പ്രാധാന്യമോ ശ്രദ്ധയോ കൊടുത്തിരുന്നില്ല.
ഈ അനധികൃത കുടിയേറ്റത്തിന് കടിഞ്ഞാണിടാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാരിന് കഴിഞ്ഞെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ലേസര്‍ ബീമുകള്‍ കൊണ്ട് വേലിക്കെട്ടി തിരിച്ചാണ് മോദിജി ഈ അനധികൃത കുടിയേറ്റ പ്രക്രിയയ്ക്ക് കടിഞ്ഞാണിടാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ആസാമില്‍ ബിജെപി അധികാരവും നേടിയെടുത്തതോടെ അതിര്‍ത്തിയിലെ സുരക്ഷ കര്‍ശനമാകുകയും ചെയ്തു.
തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് തുടങ്ങിയ പിന്തിരിപ്പന് പാര്‍ട്ടികളെല്ലാം തന്നെ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും സുപ്രീം കോടതി കഴിഞ്ഞ ദിവസം നടത്തിയത് സുപ്രധാന നിരീക്ഷണമായിരുന്നു. കേന്ദ്രത്തിന്റെ തീരുമാനം ശരിവയ്ക്കുന്ന ആ നിരീക്ഷണത്തില്‍ ഇന്തോ-ബംഗ്ലാ അതിര്‍ത്തിയെ വേലിക്കെട്ടി തിരിക്കാനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും വ്യക്തമാക്കുന്നു.
എത്രയും പെട്ടെന്ന് അതിന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും ജസ്റ്റീസ് രഞ്ജന്‍ കോഗോയിയുടെയും ആര്.എഫ് നരിമാന്റേയും അദ്ധ്യക്ഷതയിലുള്ള സുപ്രീം കോടതിയുടെ ബെഞ്ച് ഉത്തരവിട്ടു.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് പട്വാലിയ അതിര്‍ത്തിയിലെ വെലിക്കെട്ടിനുള്ള ടെന്‍ഡര്‍ അതിന്റെ അവസാനഘട്ടത്തിലാണെന്ന് വ്യക്തമാക്കി. കൂടാതെ അസാം സര്‍ക്കാര്‍ ഇതിനായി 2.96 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം വാങ്ങുന്നതിനും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.
ഭീകരരുടേയും മാവോയിസ്റ്റുകളുടേയും ഇന്ത്യയിലേയ്ക്കുള്ള കുത്തൊഴുക്ക് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഇത്തരമൊരു നിര്‍ദ്ദേശം കേന്ദ്രത്തിന് നല്‍കിയത്. സുപ്രീംകോടതിയുടെ ഈ നീക്കം അഭിനന്ദനാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: