മുംബൈ: കാന്‍ ഫിന് ഹോംസിലെ 13.45 ശതമാനം ഓഹരികള്‍ കാനറ ബാങ്ക് സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കലാഡിയം ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് വിറ്റു. ഓഹരി ഒന്നിന് 2,105 രൂപ നിരക്കില്‍ 753.77 കോടിക്കാണ് കാനറ ബാങ്ക് ഓഹരികള്‍ വിറ്റത്.
2016 ഡിസംബര്‍ അവസാനത്തില്‍ കാന്‍ ഫിന് ഹോംസിന്റെ 43.45 ശതമാനം ഓഹരികളാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാനറ ബാങ്കിനുണ്ടായിരുന്നത്. എന്നാല്‍ ഈ വില്‍പ്പനയോടെ ബാങ്കിന്റെ കൈവശമുള്ള ഓഹരി 30 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: