കൊച്ചി: കോട്ടക് മഹിന്ദ്ര ബാങ്ക് നെറ്റ്ബാങ്കിംഗ് പ്ലാറ്റ്ഫോമില്‍ ഡിജിലോക്കര്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന ആദ്യത്തെ ബാങ്കായി. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യയെയും ക്യാഷ്ലെസ് പദ്ധതിയെയും പിന്തുണയ്ക്കുകയാണ് ലക്ഷ്യം.
ഇടപാടുകള്‍ക്ക് ഇനി രേഖകള്‍ പേപ്പറിലാക്കി ഉപയോക്താവ് നല്‍കേണ്ടതില്ല. ആധാറുമായി ലിങ്ക് ചെയ്ത ഡോക്യുമെന്റുകള്‍ ഡിജിലോക്കര്‍ പങ്കാളി സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാക്കാമെന്നതാണ് സൗകര്യം.
ഡിജിലോക്കര്‍ ഇടപാടുകാരുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കും. 1 ജിബി സ്റ്റോറേജ് ശേഷിയുള്ള സൗജന്യ സേവനമാണിത്. ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള ഡോക്യുമെന്റുകളുടെ പകര്‍പ്പുകള്‍ ഡിജിലോക്കറില്‍ അവര്‍ക്ക് അപ്ലോഡ് ചെയ്യാം.
ഇമെയില്‍ വഴി ആരുമായും അവ പങ്കിടാം മാത്രമല്ല ഇസൈന്‍ സൗകര്യം ഉപയോഗിച്ച് ഇലക്ട്രോണിക്കായി സൈന്‍ ചെയ്യാനുമാകുമെന്ന്, കോട്ടക് മഹിന്ദ്ര ബാങ്ക്, കണ്‍സ്യൂമര്‍ ബാങ്കിംഗ് പ്രസിഡന്റ് ശാന്തി ഏകാംബരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: