കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം 13ന് കൊച്ചിയിലെത്തും. ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി. ഹോര്‍മിസിന്റെ അനുസ്മരണ പ്രഭാഷണം നടത്തും.
‘ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയുടെ വിസ്മയങ്ങള്‍’ എന്ന വിഷയത്തില്‍ വൈകിട്ട് ആറിന് കൊച്ചി ലേ മെറിഡിയനിലാണ് പരിപാടി. ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് സ്മാരക ഫൗണ്ടേഷന് 1996 മുതല്‍ നടത്തി വരുന്ന വാര്‍ഷിക പ്രഭാഷണ പരിപാടിയാണിത്. ബാങ്ക് ചെയര്മാന് കെ.എം. ചന്ദ്രശേഖരന്, എം.ഡി. ശ്യാം ശ്രീനിവാസന് എന്നിവരും പങ്കെടുക്കും, ഫെഡറല്‍ ബാങ്ക് സി.എസ്.ആര്. തലവന്‍ രാജു ഹോര്‍മിസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
നോട്ട് അസാധുവാക്കല്‍ നടപടിക്ക് ശേഷം ബാങ്കിന്റെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചതായും, സേവിങ്സ് അക്കൗണ്ടുകളില്‍ 3 % വര്‍ദ്ധനവുണ്ടായതായും പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍.വി.സണ്ണി പറഞ്ഞു. ഇതിന് പുറമേ പലിശ നിരക്ക് ഒറ്റ അക്കത്തില്‍ കൊണ്ടുവരാനും നടപടി സഹായിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: