മുംബൈ: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 21600 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2700 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ ദിവസങ്ങളായി വില കുറയുന്നതാണ് സംസ്ഥാനത്തും വിലയിടിവിന് കാരണമായത്. രണ്ടാഴ്ചയ്ക്കിടെ പവന് 800 രൂപയോളം കുറവ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉണ്ടായി.
വെളളിയുടെ വിലയിലും കുറവുണ്ട്. കിലോയ്ക്ക് 525 രൂപ കുറഞ്ഞ് 40975 രൂപയിലെത്തി. ആവശ്യക്കാര്‍ കുറഞ്ഞതിനൊപ്പം അടുത്താഴ്ച അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കാനുളള സാധ്യതയും വിലയിടിവിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: