ന്യൂദല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ വാലറ്റിലേക്ക് ടോപ്പ് അപ്പ് ചെയ്യുന്നതിനുളള രണ്ട് ശതമാനം ഫീസ് പേടിഎം പിന്‍വലിച്ചു. രണ്ട് ദിവസം മുമ്പാണ് ഇവര്‍ ഇതിന് ഫീസ് ഏര്‍പ്പെടുത്തിയത്. ഇടപാട് ചാര്‍ജില്ലാതെ നിരവധി പേര് തങ്ങളുടെ മൊബൈല്‍ വാലറ്റ് സംവിധാനം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് കമ്പനി ഫീസ് ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ലക്ഷക്കണക്കിന് ഉപയോക്താക്കളുടെയും വ്യാപാരികളുടെ താത്പര്യത്തിനും പ്രാധാന്യം നല്‍കുന്നത് കൊണ്ടാണ് രണ്ട് ശതമാനം ചാര്‍ജ് കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി വ്യക്തമാക്കി. വിവിധ തരത്തില്‍ ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നവരെ തടയാനായി തങ്ങള്‍ ജീവനക്കാരെ വര്‍ദ്ധിപ്പിച്ചതായും കമ്പനി വ്യക്തമാക്കി.
പേടിഎം രണ്ട് ശതമാനം ഫീസ് ഈടാക്കാന്‍ തുടങ്ങിയെങ്കിലും തങ്ങള്‍ ഇത്തരം സേവനങ്ങള്‍ തികച്ചും സൗജന്യമായി തന്നെ തുടരുമെന്ന് ഇവരുടെ എതിരാളികളായ മൊബി ക്വിക്ക് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: