കോഴിക്കോട്: നെഹ്‌റു യുവകേന്ദ്ര ജില്ലാതല യുവജന കണ്‍വെന്‍ഷന്‍ എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ വിഷയങ്ങളില്‍ യുവാക്കള്‍ ഇടപെടണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കുട്ടികളുടെ അഭിരുചി മനസിലാക്കി പ്രോത്സാഹിപ്പിക്കണം. പഠിക്കുന്ന വിഷയം സമൂഹത്തിന് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ യുവ ക്ലബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് എംപി വിതരണം ചെയ്തു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി. ശേഖര്‍, പി. ഷിജി, എം. മോഹനദാസന്‍ എന്നിവര്‍ സംസാരിച്ചു.
കരിയര്‍ വിദഗ്ധന്‍ ബാബു പള്ളിമറ്റം, വ്യക്തിത്വ വികസന പരിശീലകന്‍ പി. ഹേമപാലന്‍, വിജിലന്‍സ് ഡിവൈഎസ്പി ജോസി ചെറിയാന്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ. അശോക് കുമാര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. പി. ജയപ്രകാശ് സ്വാഗതവും വി. ഹസന്‍ നന്ദിയും പറഞ്ഞു.
















