ന്യൂദല്‍ഹി: രാജ്യത്തെ വ്യവസായ ഉത്പാദന സൂചിക ജനുവരിയില്‍ 2.7 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം 1.6 ശതമാനം. കഴിഞ്ഞ ഡിസംബറില്‍ 0.1 ശതമാനമായിരുന്നിടത്തുനിന്ന് വളര്‍ച്ച.
ഖനനം, വൈദ്യുതി, നിര്‍മാണ മേഖലകളും മുന്നോട്ടെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നു. ഖനന മേഖലയില്‍ 5.3 ശതമാനം, വൈദ്യുതി ഉത്പാദനത്തില്‍ 3.9, നിര്‍മാണ മേഖലയില്‍ 2.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ആഭ്യന്തര വളര്‍ച്ച 7.1 ശതമാനത്തിലെത്തും. വൈദ്യുതിയന്ത്ര നിര്‍മാണ മേഖലയില്‍ 42.4 ശതമാനം, റേഡിയോ, ടിവി തുടങ്ങിയവയുടെ നിര്‍മാണത്തില്‍ 21.8, ലോഹ നിര്‍മാണ മേഖലയില്‍ 12.4 ശതമാനമാണ് വളര്‍ച്ച.
അടിസ്ഥാന വസ്തുക്കളുടെ ഉത്പാദനത്തില്‍ 5.1 ശതമാനം ഉയര്‍ന്നപ്പോള്‍, പുനരുപയോഗിക്കുന്നവയില് 10.7 ശതമാനം. ഉപഭോക്തൃ വസ്തുക്കളുടെ നിര്‍മാണത്തില്‍ ഒരു ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: