ആലപ്പുഴ: ശ്രീവത്സം ഗ്രൂപ്പിന്റെ ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ഇവരുടെ ഇടപാടുകളിലെ ദുരൂഹതകള്‍ അവസാനിപ്പിക്കാന്‍ ശക്തമായ അന്വേഷണം ആവശ്യമാണ്. ഹരിപ്പാട്ട് ഈ ഗ്രൂപ്പ് നിരവധി ക്രയവിക്രയങ്ങള്‍ നടത്തി. ഇതേക്കുറിച്ചു വിശദമായ പരിശോധന വേണം.
നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന അടിസ്ഥാനത്തില്‍ ഹരിപ്പാട് മെഡിക്കല്‍ കോളജിനെ സംബന്ധിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്. ശ്രീവത്സം ഗ്രൂപ്പിന് മെഡിക്കല്‍ കോളജുമായി ബന്ധമുണ്ടെങ്കില്‍ അത് അന്വേഷണത്തിലൂടെ തെളിയുമെന്നും കാനം പറഞ്ഞു.
















