തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ വിജയം വര്‍ഗീയ വാദികള്‍ക്കും കള്ള പ്രചാരകര്‍ക്കും ഉള്ള മറുപടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മതത്തിന്റെ പേരില്‍ രാഷ്‌ട്രീയം കളിച്ച് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതാണ് ബിജെപിക്കുണ്ടായ ഉജ്ജ്വല വിജയം
. നോട്ട് നിരോധനത്തിന്റെ പേരില്‍ രാജ്യമെങ്ങും കള്ള പ്രചരണം നടത്തിയ സിപിഎം ഇനിയെങ്കിലും തെറ്റ് തിരുത്താന്‍ തയ്യാറാകണം. പണത്തിനായി ക്യൂ നിന്ന ജനങ്ങള്‍ ക്യൂ നിന്ന് ബിജെപി യെ തോല്പിക്കുമെന്നു പറഞ്ഞ തോമസ് ഐസക്കിന് ഇപ്പോഴെങ്കിലും യാഥാര്‍ഥ്യം മനസ്സിലായിട്ടുണ്ടാകുമെന്നു കരുതുന്നു. വിഭജന രാഷ്‌ട്രീയം അല്ല വികസന രാഷ്‌ട്രീയമാണ് രാജ്യത്തിന് ആവശ്യമെന്ന് തെരെഞ്ഞെടുപ്പ് ഫലം തെളിയിച്ചു.
ന്യൂനപക്ഷങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന പ്രചാരണവും അസ്ഥാനത്തായി. കേരളത്തിലെ ന്യുനപക്ഷങ്ങള്‍ക്ക് ഇതൊരു മാതൃകയാണെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
















