കോഴിക്കോട്: കോംട്രസ്റ്റ് സ്ഥലവും ഫാക്ടറിയും കയ്യടക്കാനുള്ള ഭൂമാഫിയയുടെ തന്ത്രത്തിന് തിരിച്ചടി. ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് കേന്ദ്രപുരാവസ്തു വിഭാഗം പരിശോധന നടത്തി കോടതിയില്‍ സമര്‍ പ്പിച്ച റിപ്പോര്‍ട്ടില്‍ കോംട്രസ്റ്റ് ഫാക്ടറിയും യന്ത്രോപകരണങ്ങളും സംരക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. ആ ര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് സ്മിതയുടെ നേതൃത്തില്‍ നടന്ന പരിശോധനയെ തുടര്‍ന്നാണ് കഴി ഞ്ഞ മാസം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
കോംട്രസ്റ്റ് വ്യവസായ മ്യൂസിയമാക്കുന്നതോടെ നിലവിലുള്ള തൊഴിലാളികള്‍ക്ക് ജോലി സുരക്ഷിത ത്വം ഉണ്ടാകും. ഇവിടെ ഉല്‍പാദിപ്പിക്കുന്ന അന്താരാഷ്‌ട്ര പ്രശസ്തിയാര്‍ജിച്ച തുണിത്തരങ്ങള്‍ വില്‍ക്കാ നും സൗകര്യം ഒരുങ്ങും. എന്നാല്‍ ഹൈക്കോടതിയില്‍ നിലവിലുള്ള കേസിന്റെ വിധിയെ ആശ്രയിച്ചിരിക്കും തുടര്‍നടപടികള്‍. കോംട്രസ്റ്റ് സംരക്ഷിക്കണമെന്ന എഎസ്‌ഐയുടെ റിപ്പോര്‍ട്ട് ഇ തോടെ നിര്‍ണായകമാവുകയാണ്. സംരക്ഷിത സ്മാരകവും വ്യവസായ കേന്ദ്രവുമായി തുടര്‍ന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുടെ സം യോജനം ആവശ്യമായി വരും. എന്നാല്‍ ഭൂമാഫിയക്കനുകൂലമായി സിപിഎം നിലപാടെടുത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനവും നിര്‍ ണ്ണായകമാവും.
കോംട്രസ്റ്റ് മാനേജ്‌മെന്റില്‍ നിന്ന് പ്യൂമിസ് പ്രോജക്ട്‌സ് ആന്റ് പ്രോപ്പര്‍ട്ടീസ് 1.63 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. കെട്ടിടവും ഉപകരണങ്ങളും പൈതൃകമൂല്യമുള്ളതാണെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമാണ് എ.എസ്.ഐ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കെട്ടിടം നൂറിലേറെ വര്‍ഷം പഴക്കമുള്ളതാണ്. തറികള്‍ നശിപ്പിക്കരുതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ 1842 കാലയളവില്‍ തുടങ്ങിയ നെയ്‌ത്ത് ഫാക്ടറിയുടെ ആദ്യകാലത്തുള്ള വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പരിശോധിച്ചിരുന്നു. ഓരോ കാലത്തും ഫാക്ടറിയില്‍ ഉണ്ടായിരുന്ന തൊഴിലാളികളുടെ എണ്ണം, വികസന പ്രവര്‍ത്തനങ്ങള്‍, ഉല്‍പന്നങ്ങള്‍ കയറ്റി അയക്കപ്പെട്ട രാജ്യങ്ങളുടെ വിശദാംശങ്ങള്‍ എന്നിവയെല്ലാം റിപ്പോര്‍ട്ടിലുണ്ട്.
















