വടകര : മത്സ്യമാര്‍ക്കറ്റില്‍ നടന്ന കത്തിക്കുത്ത് കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാക്കയില്‍ സ്രാമ്പിക്കല്‍ നന്ദനം വീട്ടില്‍ താമസിക്കും പുറങ്കര എരഞ്ഞിക്കല്‍ മീത്തലിലെ അനീഷ് കുമാര്‍(43)നെയാണ് വടകര എസ്‌ഐ പി.കെ. ജിജേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വടകര മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് മറ്റൊരു തൊഴിലാളികളായ നാരായണനഗര്‍ ഗസലില്‍ താമസിക്കും മഹ്‌സൂം(54), വടകര ബീച്ചിലെ മാടാളന്‍ സൈനുദ്ധീന്‍(36) എന്നിവര്‍ക്ക് കുത്തേറ്റത്. മാര്‍ക്കറ്റിലെ അടുത്തടുത്ത സ്ലാബുകളില്‍ കച്ചവടം ചെയ്യുന്ന ഇരുവരും മത്സ്യംവാങ്ങാനെത്തിയവരെ വിളിക്കുന്നതിനിടയിലാണ് തര്‍ക്കമുണ്ടായത്. ഐപിസി 294(ബി), 323, 324, 308 എന്നീ വകുപ്പു പ്രകാരമാണ് കേസെടുത്തത്. പ്രതിയെ ഇന്ന് വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
















