ഏതു സര്‍ക്കാരാണെങ്കിലും പോലീസിന് മാറ്റമൊന്നുമില്ല. അതൊരു പ്രത്യേക വിഭാഗമാണ്. മനുഷ്യത്വം പോയാല്‍ പോലീസ് എന്നുവരെ ആയിട്ടുണ്ട് ഇന്നത്തെ സ്ഥിതി ഗതികള്‍. നല്ല പോലീസ് ഉണ്ടാകാം. എവിടേയും നല്ലതുണ്ടാകാം. അതു ന്യൂനപക്ഷമാകും അത്തരക്കാര്‍ രണ്ടാം തരക്കാരായി കെട്ടുപോകുകയാണ് പതിവ്. മനസാക്ഷിക്കുത്തലില്ലാതെ അവര്‍ക്കു കഴിയാം എന്നൊരു ഗുണം. അങ്ങനെ തോന്നുന്നവര്‍ക്കു ബിഗ് സല്യൂട്ട്.
സ്ത്രീപീഡന കേസുകളില്‍ പ്രതികളുമായി ചേര്‍ന്ന് പോലീസ് നേട്ടമുണ്ടാക്കുന്നുവെന്ന് മുന്‍ മുഖ്യ മന്ത്രിയും ഭരണ പരിഷ്ക്കാര കമ്മീഷന് ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന് പറയുമ്പോള്‍ അതില്‍ സംശയിക്കേണ്ടതില്ല. വാളയാര്‍ കേസില്‍ മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിയില്‍ കണ്ടത്തിയപ്പോള്‍ പോലീസ് വേണ്ടും വിധം അന്വേഷിക്കാതെ വന്നതുകൊണ്ടാണ് രണ്ടാമത്തെ കുട്ടിയും മരണപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ രണ്ടാമത്തെ കുട്ടിയെ കൊന്നത് സാങ്കേതികാര്ഥത്തിലെങ്കിലും പോലീസാണെന്നു പറയേണ്ടി വരും.
രണ്ടു കുട്ടികളും ക്രൂരമായ പീഡനത്തിനിരയായിരുന്നു. കുറ്റവാളികളെ പിടികൂടേണ്ടതിനു പകരം കുറ്റവാളികളെ രക്ഷിക്കാനുള്ള നിലപാടെടുത്ത പോലീസിന് അര്‍ഹമായ ശിക്ഷ ലഭിക്കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് അച്യുതാനന്ദന് പറയുകയുണ്ടായി.
എന്തുകൊണ്ട് നമ്മുടെ പോലീസ് ഇങ്ങനെ. പൊതു ജനത്തിന്റെ ജീവനും സ്വത്തിനും കാവല്‍ നില്‍ക്കേണ്ട പോലീസ് അതിനെ അട്ടിമറിച്ചുകൊണ്ട് കുറ്റവാളികളെ രക്ഷിക്കുകയും അവരില്‍ നിന്നും നേട്ടം കൈപ്പറ്റി ഇരകളെ പ്രതികളാക്കുകയും ചെയ്യുന്നു. നേട്ടം കൊയ്യാമെന്ന ആവേശത്തില്‍ പ്രമാദമായ കേസുകളുണ്ടാകുമ്പോള്‍ ആഹ്ലാദിക്കുകയാണെന്നു തോന്നുന്നു നമ്മുടെ പോലീസ്.വാദിയില്‍ നിന്നും പ്രതിയില്‍ നിന്നും ലാഭമുണ്ടാക്കി അവര്‍ക്കിടയില്‍ കേസ് ഒതുക്കാനുള്ള ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന കമ്മീഷന് ഏജന്റുംമാരും നമ്മുടെ പോലീസിലുണ്ട്. ബലാല്‍സംഘം മുതല്‍ രാജ്യദ്രോഹം വരെ ഇങ്ങനെ എത്രയോ ഒതുക്കിയിട്ടുണ്ടാവണം.
ക്രിമിനല്‍ പോലീസ് സ്വയം വളരുകയല്ല. വളര്‍ത്തുകയാണ്. രാഷ്ട്രീയക്കാരന്റെയും പണമുള്ളവന്റെയും പിണിയാളുകളായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം പോലീസുണ്ട്. മാറി വരുന്ന ഭരണകൂടത്തിന്റെ സ്വഭാവമനുസരിച്ച് ഇത്തരം പോലീസിന്റെ പ്രവര്‍ത്തനം ഏറിയും കുറഞ്ഞുമിരിക്കും എന്നല്ലാതെ ഇതിനൊരു മാറ്റവും സംഭവിക്കാറില്ല. പല പോലീസ് ക്രിമിനലുകളും ഭരണകൂടത്തിന്റെയും രാഷ്ട്രീയത്തിന്റെയും തണലില്‍ വളര്‍ന്ന് അവര്‍ക്കും പോലീസിനും നാടിനു തന്നെയും പ്രശ്നമാകുന്നു.
പണമുള്ള വന്‍കിട ക്രമിനലുകള്‍ക്ക് എന്തു സഹായം ചെയ്യാനും ഇത്തരം നപംസുക പോലീസ് പ്രതിബദ്ധരാണ്. ഇങ്ങനെയുള്ള നൂറുകണക്കിനു കേസുകള്‍ പൊതു ജനങ്ങള്‍ക്കറിവുള്ളതാണ്. ഇവിടെ കുറ്റവാളികള്‍ പെരുകുന്നത് നിയമത്തിന്റെ ബലഹീനതകൊണ്ടു മാത്രമല്ല, ഇത്തരം പോലീസ് കുറ്റവാളികളുടെ സഹായം കൂടി ലഭിക്കുന്നതുകൊണ്ടാണ്. എന്തുകൊണ്ട് ഈ പോലീസ് ക്രിമിനലുകളെ ജയിലിലടക്കുന്നില്ല, ജോലിയില്‍ നിന്നും പിരിച്ചുവിടുന്നില്ല.
സത്യസന്ധരും മിടുക്കരുമായ പോലീസുകാര്‍ നമുക്കുണ്ട്. അവരെ ആദരിക്കാനും അംഗീകരിക്കാനും സര്‍ക്കാരും പൊതുജനവും മുന്നോട്ടു വരണം. ഒരു ദിവസം പോലീസ് പണിമുടക്കിയാല്‍ നാട് നരകമാകുമെന്ന് നമുക്കറിയാം. ഈയിടെ ബ്രസീലിലെ ഒരു നഗരത്തില്‍ അവകാശങ്ങള്‍ക്കുവേണ്ടി പോലീസ് പണിമുടക്കുകയുണ്ടായി.
വലിയ പ്രശ്നങ്ങളാണ് ഇതിനെതുടര്‍ന്ന് അവിടെ നടന്നത്. ക്രിമിനലുകള്‍ അഴിഞ്ഞാടി. പിടിച്ചുപറിയും കൊള്ളയും കൊലപാതകവും മാത്രമല്ല, കണ്ണില്‍ക്കണ്ട സ്ത്രീകളെയെല്ലാം കൂട്ട ബലാല്‍സംഘം ചെയ്യുകയായിരുന്നു. ആദരിക്കപ്പെടേണ്ട പോലീസ് എന്തിന് അവര്‍ കാരണമായിത്തന്നെ അവമതിക്കപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: