കോഴിക്കോട്: പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സം സ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള സാംബവര്‍ സൊ സൈറ്റി ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ സമ്മേളനം സം സ്ഥാന പ്രസിഡന്റ് ഐ.ബാബു കുന്നത്തൂര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.യു. വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി. ജയപ്രകാശ്, വൈസ് പ്രസിഡന്റ് പി.കെ. ചാരു, പി. ആര്‍. ബാല ന്‍, ടി.എം. ഗിരി, സതീഷ് പാറന്നൂര്‍, പി.ബി. ശ്രീധരന്‍, കെ, ദേവയാനി എന്നിവര്‍ സംസാരിച്ചു. പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി കെ.യു. വേലായുധന്‍ (പ്രസിഡന്റ്), പി.ബി. ശ്രീധരന്‍ (വൈസ് പ്രസിഡന്റ്), സതീഷ് പാറന്നൂര്‍(സെക്രട്ടറി), കെ.പി. സുജാത (ജോയിന്റ് സെക്രട്ടറി), കെ. ദേവയാനി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















