ന്യൂദല്‍ഹി: ഇന്ത്യ 2020 തോടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വില്‍പ്പന കേന്ദ്രമായി മാറുമെന്ന് ജാപ്പനീസ് കാര്‍ നിര്‍മാണക്കമ്പനിയായ മാരുതി സുസുകി. നിലവില്‍ ഇന്ത്യ ലോകത്തെ ഏറ്റവു വലിയ ആറാമത്തെ കാര്‍ വിപണിയാണ്. ചൈന, അമേരിക്ക, ജപ്പാന്, ജര്‍മനി, ദക്ഷിണ കൊറിയ എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്.
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ കാര്‍ വില്‍പ്പനയില്‍ ഇന്ത്യ കുതിച്ചുചാട്ടം നടത്തും. വില്‍പ്പന ഉയര്‍ത്താനുളള ഒരുക്കത്തിലാണ് ഞങ്ങള്‍. 2020ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ കാര്‍ വിപണിയാകുമെന്നാണ് പ്രതീക്ഷയെന്ന് മാരുതി സുസുകിയുടെ ഉന്നത ഉദ്യോഗസ്ഥന് കിന്‍ജി സെയ്ട്ടോ പറഞ്ഞു.
ഇന്ത്യന്‍ കാര്‍ വിപണിയില്‍ സുസൂക്കിക്ക് നിര്‍ണായക സ്ഥാനമുണ്ട്. മാരുതിയുടെ ഓള്‍ട്ടോയാണ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന കാര്‍. അവരുടെ വാഗണര്‍, സ്വിഫ്റ്റ്, ഡിസയര്‍, ബെലാനോ എന്നിവയും ഏറെ വിറ്റുപോകുന്ന കാറുകളാണ്.
ഗുജറാത്തില്‍ മാരുതിയുടെ പുതിയ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ 2020ല്‍ ഇന്ത്യയിലെ മൊത്തം ഉല്‍പ്പാദനം 20 ലക്ഷം കാറുകളായി ഉയരും. ഗുജറാത്ത് യൂണിറ്റ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുന്നതോടെ ഇവിടെ നിന്ന് വര്‍ഷംതോറും ഏഴര ലക്ഷം കാറുകള്‍ ഉല്‍പ്പാദിപ്പിക്കാനാകും.
സുസുകിയുടെ ഗുരുഗ്രാം, മനേശ്വര്‍ എന്നീ യൂണിറ്റുകളില്‍ നിന്ന് വര്‍ഷംതോറും പത്തുലക്ഷത്തിലേറെ കാര്‍ വിപണിയിലെത്തുന്നുണ്ട്.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സുസുക്കി സ്വിഫ്റ്റിന്റെ മൂന്നാം തലമുറ കാറുകള്‍ പുറത്തിറക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: