വടകര: വള്ളിക്കാട്ട് പൊലീസ് വാഹനത്തിനുനേരെ സിപിഎം ആക്രമണം. പൊലീസ് വാഹനത്തിന്റെ മുന്‍ഭാഗത്തെ ഗ്ലാസ്സും, പിന്‍ഭാഗത്തെ വാതിലും സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പൊലീസുകാര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം.
ചൊവ്വാഴ്ച കാലത്ത് പൊതുസ്ഥലത്ത് സ്ഥാപിച്ച സി പി എമ്മിന്റെ ബോര്‍ഡുകള്‍ വടകര എസ്‌ഐ നീക്കിയിരുന്നു. വൈകിട്ട് ബീറ്റിന് പോയ പോലീസ് വാഹനത്തിനുനേരെയാണ് സിപിഎമ്മുകാര്‍ അക്രമമഴിച്ചുവിട്ടത്. വാഹനം തകര്‍ത്തതുമായി ബന്ധപ്പെട്ട് 30 ഓളം സി പി എം പ്രവത്തകരുടെ പേരില്‍ കേസ്സെടുത്തു.
















