ന്യൂദല്‍ഹി : അന്താരാഷ്ട്ര വിപണിയുടെ താത്പ്പര്യം പരിഗണിച്ചാവണം ഇന്ത്യയില്‍ നിന്നും ഉത്പ്പന്നങ്ങള്‍ കയറ്റുമതി നടത്തേണ്ടതെന്ന് കേന്ദ്ര ധനമന്ത്രാലയ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവായ എച്ച്. എ. സി. പ്രസാദ്.
ലോകത്തിലെ മുന്‍ നിരയിലുള്ള 100 കയറ്റുമതി ഉത്പ്പന്നങ്ങളില്‍ 1.6 ശതമാനം മാത്രമേ ഇന്ത്യയുടേതുള്ളൂ. പെട്രോളിയം , വജം്ര, ആഭരണങ്ങള്‍ തുടങ്ങിയവയും ലോക വിപണിയില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതിയുള്ള ഉത്പ്പന്നങ്ങളാണ്.
യുഎസ്, യൂറോപ്യന്‍ യൂണിയന് തുടങ്ങിയ വിവിധ വിപണികളില്‍ ആവശ്യങ്ങളുള്ള ഇന്ത്യന്‍ ഉത്പ്പന്നങ്ങളാണ് കയറ്റുമതി ചെയ്യേണ്ടത്. അല്ലാതെ ആഭ്യന്തര വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്പ്പനയുള്ളതല്ലെന്നും പ്രസാദ് പറഞ്ഞു.
അന്താരാഷ്ട്ര വ്യാപാര കയറ്റുമതി റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ജനുവരിയില്‍ രാജ്യത്തെ കയറ്റുമതിയില്‍ 4.3 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഡിസംബറില്‍ 5.7 ശതമാനമാണ് വളര്‍ച്ച നേടിയത്.
2015ല്‍ ആഗോള കയറ്റുമതി വിപണിയില്‍ ഇന്ത്യന്‍ പങ്കാളിത്തം 1.6 ശതമാനമായിരുന്നു. ചൈനയുടേത് 13.8 ശതമാനവും അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇത് 27 ശതമാനമാക്കി ഉയര്‍ത്താനാണ് ഇന്ത്യയുടെ ശ്രമം ഇതോടെ 2020ല്‍ രാജ്യത്തെ കയറ്റുമതി 882 ദശലക്ഷം ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: