സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ ഗ്രാമത്തിനു വൈദ്യുതി കിട്ടാന്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ വരേണ്ടി വന്നു. വെളിച്ച പ്രഭയില്‍ ഇപ്പോള്‍ ആഘോഷം നിറഞ്ഞ ആ ഗ്രാമം ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ്. ചെറു ബള്‍ബിന്റെ വെളിച്ചംപോലും സ്വപ്നംകാണാന്‍ ഭാഗ്യമില്ലാതിരുന്ന മോഹന്ലാഗഞ്ചിലെ മജ്റ ഫക്കീര്‍ ഖേര ഗ്രാമത്തിലാണ് വൈദ്യുതി വെട്ടത്തിലൂടെ ജീവിതം തന്നെ മാറിപ്പോയത്.
35 വീടുകള്‍ക്കാണ് ദിവസങ്ങള്‍കൊണ്ട് വൈദ്യുതി കണക്ഷന് കിട്ടിയത്. ഇതില്‍ 34 വീടുകളും ദാരിദ്യരേഖയ്ക്കു കീഴിലാണ്. ഇരുപതു ദിവസംകൊണ്ടു ഈ ഗ്രാമത്തെ വൈദ്യുതീകരിക്കുക എന്ന ലക്ഷ്യമായിരുന്നു തങ്ങളുടേതെന്നു ലക്നൗ ഇലക്ട്രിസിറ്റി സപ്ളൈ അതോറിറ്റി ജനറല്‍ മാനേജറായ അശുതോഷ് ശ്രീവാസ്തവ പറയുന്നു. ഇനിയും വൈദ്യുതി എത്താത്ത, തങ്ങളുടെ അധികാര പരിധിയിലുള്ള ഒരു ഗ്രാമമെങ്കിലും വൈദ്യുതീകരിക്കാന്‍ വേണ്ടി ദത്തെടുക്കണമെന്ന് എഞ്ചിനിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കയാണ് ശ്രീവാസ്തവ.
കര്‍ഷകരും കടയുടമകളും ഉള്‍പ്പെടെ എല്ലാത്തരക്കാരും ഈ വെളിച്ച വിപ്ളവത്തിന്റെ ആഹ്ളാദത്തിലാണ്. തങ്ങളുടെ മക്കള്‍ക്കിനി വെട്ടത്തിരുന്നു പഠിക്കാം എന്ന ആശ്വാസത്തിലാണ് ഇവിടത്തെ കുടുംബങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: