ചേളന്നൂര്‍: കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി മലബാര്‍ മേഖലയില്‍ നൂറോളം പുതിയ കയര്‍ ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കാനുള്ള കയര്‍ ബോര്‍ഡ് പദ്ധതിക്ക് രൂപം നല്‍കിയതായി കയര്‍ ബോര്‍ഡ് അംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. ചേളന്നൂര്‍ നളന്ദാ കോളജില്‍ നടന്ന ഏകദിന കയര്‍ വ്യവസായ വികസന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേളന്നൂര്‍ കയര്‍ സഹകരണ സംഘം പ്രസിഡന്റ് ആര്‍.എം. ഹര്‍ഷവര്‍ദ്ധനന്‍ അദ്ധ്യക്ഷത വഹിച്ചു. 17-ാം വാര്‍ഡ് മെമ്പര്‍ വി.എം. ഷാനി മുഖ്യാതിഥിയായിരുന്നു. കെ. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ടി. മോഹനദാസന്‍, കെ. രാജീവ്, ടി. വിപിന്‍ദാസ് എന്നിവര്‍ സംസാരിച്ചു. വി.കെ. ടോമിച്ചന്‍ സ്വാഗതവും ടി.കെ. ഷൈജു നന്ദിയും പറഞ്ഞു. പ്രഭാകരന്‍, ശാലിനി എന്നിവര്‍ ക്ലാസ്സെടുത്തു.
















