ന്യൂദല്‍ഹി: വാഹനമേഖലയില്‍ തരംഗമായി അഞ്ച് പ്രധാന കാറുകള്‍ ഈ മാസം വിപണിയിലെത്തി. ഉപഭോക്താക്കളെ ഷോറൂമുകളിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുളള മോഡലുകളാണ് എത്തിയത്.
മാരുതി സുസുക്കി ബെലേനോയാണ് മാര്‍ച്ച് മൂന്നിന് വിപണിയിലെത്തിയത്. 8.69 ലക്ഷമാണ് ദല്‍ഹിയില്‍ എക്സ് ഷോ റൂം വില. ഫ്രഞ്ച് കമ്പനിയായ റിനോള്‍ട്ടിന്റെ കെവിഡ് മാര്‍ച്ച് 9ന് വിപണിയിലെത്തി. ദല്‍ഹിയില്‍ 4.3 ലക്ഷം രൂപയാണ് എക്സ്ഷോറും വില. ടാറ്റ മോട്ടേഴ്സിന്റെ റേസ്മോ 29ന് വിപണിയിലെത്തും. ഡീസല്‍ കാറുകളാണിത്. ഹോണ്ട സിറ്റിയുടെ 2017 ഡബ്യൂആര്‍-വി മോഡല്‍ ഇന്ന് വിപണിയിലെത്തും.
ഇന്ത്യന്‍ റോഡുകള്‍ക്ക് ഏറെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ നിര്‍മാണം. ഇറ്റാലിയന്‍ വാഹന ഭീമന്റെ അവന്ഡര് എസ് മൂന്നിന് വിപണിയിലെത്തി. 5.01 കോടിയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: