ന്യൂദല്‍ഹി: പ്രായഭേദമന്യേ എല്ലാവര്ക്കും ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള ദേശീയ ആരോഗ്യ നയത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ആരോഗ്യ നയം അവതരിപ്പിക്കുന്നത്.
പൊതു ആരോഗ്യ രംഗത്തെ സര്‍ക്കാര്‍ ചെലവ് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 2.5 ശതമാനമായി ഉയര്‍ത്തണമെന്നാണ് നയത്തിന്റെ പ്രധാന ശുപാര്‍ശകളില്‍ ഒന്ന്. ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളിലൂടെ ഉറപ്പായ സമഗ്ര പ്രാഥമിക ആരോഗ്യ സേവനവും നയം മുന്നോട്ട് വയ്ക്കുന്നു. 2025ഓടെ പ്രതീക്ഷിത ജീവിതദൈര്‍ഘ്യം 67.5ല്‍ നിന്ന് 70 ആയി വര്‍ദ്ധിപ്പിക്കാനും ശിശു മരണ നിരക്ക് 2019 ഓടെ 28 ആയി കുറയ്ക്കാനും മാതൃമരണ നിരക്ക് 2020 ഓടെ 100 ആയി കുറയ്ക്കാനും അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് 2025 ഓടെ 23 ആയി കുറയ്ക്കാനും നയം ലക്ഷ്യമിടുന്നു.
യോഗ കൂടുതല്‍ വ്യാപകമായി സ്കൂളുകളിലും ജോലി സ്ഥലങ്ങളിലും അവതരിപ്പിക്കുമെന്ന് ആരോഗ്യ നയം അവതരിപ്പിക്കവെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നഡ്ഡ പാര്‍ലമെന്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: