തൃശൂര്‍: സ്വാതന്ത്ര്യലബ്ധിക്കു ശേഷം കേരളം ആസ്ഥാനമായി ആദ്യമായി പ്രവര്‍ത്തനാനുതി ലഭിച്ച ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഉദ്ഘാടനം തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ആദ്യവര്‍ഷം 85 ശാഖകള്‍ തുറക്കാന്‍ ലക്ഷ്യമിടുന്ന ബാങ്ക് ഉദ്ഘാടനദിവസം തന്നെ 15 ശാഖകള്‍ തുറക്കും. ലുലു കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ എടിഎം, ഡെബിറ്റ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വെബ്സൈറ്റ് പ്രകാശനം സി. എന്‍. ജയദേവനും ഡിജിറ്റല്‍ ബാങ്കിംഗ് ഉദ്ഘാടനം രാജീവ് ചന്ദ്രശേഖര്‍ എംപിയും നിര്‍വഹിക്കും.
പ്രധാനമായും ബാങ്കിംഗ് എത്തിച്ചേര്‍ന്നിട്ടില്ലാത്ത പ്രദേശങ്ങളേയും ജനവിഭാഗങ്ങളേയും ലക്ഷ്യമിട്ടാണ് ഇസാഫ് മൈക്രോഫിനാന്‍സ് പ്രൊമോട്ടു ചെയ്യുന്ന ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കുള്‍പ്പെടെ പത്ത് സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: