മുംബൈ: മിക്ക ബാങ്കുകളും നോട്ട് അസാധുവാക്കല്‍ ചട്ടങ്ങള്‍ ലംഘിച്ചതായി ധനകാര്യ ഇന്റലിജന്‍സ്. ഒരു ലക്ഷം കോടിയിലേറെ രൂപയുടെ അസാധുനോട്ടുകള്‍ പാന്‍ കാര്‍ഡില്ലാതെ ബാങ്കുകള്‍ സ്വീകരിച്ചെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.
പ്രധാനമായും ആറ് സംസ്ഥാനങ്ങളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കര്‍ണാടക. ഇവിടങ്ങളിലെ ഇടപാടുകളില്‍ പകുതിയിലേറെയും ചട്ടം ലംഘിച്ചാണ് നടന്നത്.
രണ്ടരലക്ഷത്തിന് മുകളിലുളള ഇടപാടുകള്‍ക്ക് നികുതി ഈടാക്കണമെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ല. നോട്ട് നിരോധനത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ തിരിച്ചറിയല്‍ രേഖ പോലുമില്ലാതെ വന്‍ തോതില്‍ നിക്ഷേപവും ഈ സംസ്ഥാനങ്ങളില്‍ നടന്നിട്ടുണ്ട്. ജന്‍ധന്‍ നിക്ഷേപങ്ങളില്‍ ദേശീയ ശരാശരിയെക്കാള്‍ 25 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധനയും ഈ കാലയളവിലുണ്ടായി.
കച്ചവടസ്ഥാപനങ്ങളിലും വന്‍തോതില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ട്. കാര്‍ഷികമേഖലയിലും വലിയ തോതില്‍ വരുമാനമുണ്ടായി. എന്നാല്‍ ഇവക്കൊന്നും നികുതി ഈടാക്കിയിട്ടില്ലെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അഴിമതിക്കാരായ ചില ബാങ്ക് ഉദ്യോഗസ്ഥരാണ് ഇത്തരം വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: