ന്യൂദല്‍ഹി: റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫറുകള്‍ റദ്ദ് ചെയ്യാന്‍ ടെലികോം തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ (ടിഡിഎസ്എടി) വിസമ്മതിച്ചു. ജിയോക്ക് പ്രമോഷണല്‍ ഓഫറുകള്‍ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള ജനുവരി 31ലെ അനുമതി പുനപരിശോധിക്കാന്‍ ട്രായിയോട് ടിഡിഎസ്എടി ആവശ്യപ്പെട്ടു.
ഭാരതി എയര്‍ടെല്ലും ഐഡിയ സെല്ലുലാറുമാണ് ജിയോക്കെതിരെ ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്. ജിയോയുടെ പ്രമോഷണല്‍ ഓഫറുകള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് ജനുവരി 31ന് ട്രായ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: