കൊടുവായൂര്‍: വെമ്പല്ലൂരില്‍ വീടിന്റെ പൂട്ട് തകര്‍ത്ത് 34 പവന് സ്വര്‍ണ്ണാഭരണം മോഷ്ടിച്ചു. ചെരിപ്പിടാമ്പാറ അബ്ദുള്‍ ഹക്കീമിന്റെ ഭാര്യ സുജന ബാനുവിന്റെ ആഭരണമാണ് മോഷണം പോയത്.
വെള്ളിയാഴ്ച വൈകീട്ട് മക്കളുടെ ചികിത്സക്കായി പാലക്കാട് പോയ സുജന ബാനു കല്‍മണ്ഡപത്തെ അമ്മയുടെ വീട്ടില്‍ തങ്ങി.ശനിയാഴ്ച രാവിലെ വീടിനു സമീപത്തെ ബന്ധുക്കള്‍ മുന്‍ വാതിലിന്റെ പൂട്ട് തകര്‍ന്നു കിടക്കുന്നത് കണ്ട് സുജന ബാനുവിനെ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.
സുജന ബാനു എത്തി അലമാര തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ആഭരണം നഷ്ടമായത് അറിഞ്ഞത്.ഡോഗ് സ്ക്വാഡ്,വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.പുതുനഗരം എസ്ഐ കെ.രാജനാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: