കോഴിക്കോട്: സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിക്കും വരെ സമരം നടത്തുമെന്ന് കേരളാ ജ്വല്ലേഴ്സ് അസോസിയേഷന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണ വ്യാപാരികള്‍ക്കു മേല്‍ പര്‍ച്ചേസ് ടാക്സ് അടിച്ചേല്‍പ്പിക്കുന്നത് അന്യായമാണ്.
കോമ്പൗണ്ടിംഗ് സമ്പ്രദായത്തില്‍ നികുതി അടയ്ക്കുന്നവര്‍ക്ക് വാങ്ങല്‍ നികുതി ഇല്ലെന്നത് വാണിജ്യനികുതി നിയമത്തിന്റെ ലംഘനമാണ്. ഈ നില തുടര്‍ന്നാല്‍ വ്യാപാരവുമായി മുന്നോട്ടു പോകാന്‍ കഴിയില്ല. കടകള്‍ അടച്ചു പൂട്ടുകയേ നിര്‍വ്വാഹമുള്ളൂ. കമ്മിറ്റി കണ്‍വീനര്‍ എം.പി അഹമ്മദ്, കോ ഓര്‍ഡിനേറ്റര്‍ എസ്.അബ്ദുല്‍ നാസര്‍, ബാബു.എം.ഫിലിപ്പ്, അയ്മുഹാജി, എ.കെ.നിഷാദ്, സുരേന്ദ്രന് കൊടുവള്ളി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: