ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രമുഖ സെല്‍ഫോണ്‍ ഓപ്പറേറ്റര്‍മാരില്‍ ഒരാളായ ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് തങ്ങളുടെ ശൃംഖല വിപുലപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി അവര്‍ ടിക്കോണ ഡിജിറ്റല്‍ നെറ്റ്വര്ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 4 ജി സ്പെക്ട്രം വാങ്ങാന്‍ ഒരുങ്ങുകയാണ്. ഡേറ്റാ സര്‍വ്വീസ് ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. റിലയന്‍സ് ജിയോയെ നേരിടാന്‍ ഇതുവേണമെന്നാണ് എയര്‍ടെല്ലിന്റെ വിലയിരുത്തല്‍.
ഇടപാടിന് 800 മുതല്‍ 1000 കോടി രൂപ വരെയാകുമെന്നാണ് സൂചന. ടിക്കോണയ്ക്ക് ചില സാമ്പത്തിക ബാധ്യതകളുണ്ട്. അത് എയര്‍ടെല്‍ ഏറ്റെടുത്ത് തീര്‍ക്കും. അതു കൂടി വരുന്നതോടെ ഇടപാട് 1500 മുതല്‍ 1700 കോടി രൂപയുടെ വരെയാകും. 2010ലാണ് ടിക്കോണ 2300 മെഗാഹെര്‍ട്സ് ബാന്‍ഡിലുള്ള 4 ജി സ്പെക്ട്രത്തിന്റെ 20 മെഗാഹെര്‍ട്സ് വാങ്ങിയത്. 1058 കോടിയായിരുന്നു വില. 4 ജി സ്പെക്ട്രത്തിന്റെ തരംഗങ്ങള്‍ എയര്‍ടെല്ലിന് പരിമിതമായ തോതിലേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: