കൊച്ചി: ഓഹരികളുടെ ഈടില്‍ മൂന്നു മിനിറ്റിനുള്ളില്‍ കടലാസ് രഹിത, ഓവര്‍ ഡ്രാഫ്റ്റുകള്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ ലോണ്‍ സംവിധാനം എച്ച്ഡിഎഫ്സി ബാങ്ക് അവതരിപ്പിച്ചു. നെറ്റ് ബാങ്കിംഗ് വഴി ഓഹരികളുടെ ഈടില്‍ ലളിതമായ മൂന്ന് നടപടിക്രമങ്ങളിലൂടെയാണ് വായ്പ ലഭ്യമാക്കുക.
ഈട് നല്കുന്ന ഓഹരികള്‍ നെറ്റ് ബാങ്കിംഗിലൂടെ തെരഞ്ഞെടുക്കാം. ബാങ്ക് പങ്കാളികളായ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്റിന്റെ (എന്എസ്ഡിഎല്) ഒടിപി ഉപയോഗിച്ച് ഓണ്‍ലൈനായി ഓഹരികള്‍ ഈടു നല്‍കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: