തിരൂര്‍: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന തിരൂര്‍ ഇന്ന് മദ്യ ഉപയോഗത്തിന്റെ കാര്യത്തിലും കുപ്രസിദ്ധി നേടുകയാണ്.
മദ്യത്തിന്റെ വിറ്റുവരവില്‍ ചാലക്കുടിക്കൊപ്പം ഒന്നാം സ്ഥാനത്തേക്ക് മത്സരിക്കുന്ന ഏക സ്ഥലമാണ് ഇന്ന് തിരൂര്‍. ഒന്നാം സ്ഥാനം നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ജില്ലയിലെ കുടിയന്മാര്.
ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടിയതോടെ പൊന്നാനി, എടപ്പാള്‍, പരപ്പനങ്ങാടി, താനൂര്‍, കൂടായി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഒരുതുള്ളി മദ്യത്തിനായി തിരൂരിലെത്തണം.
കുടിയന്മാരുടെ എണ്ണം വര്‍ധിച്ചതോടെ കെജി പടിയിലെ ബീവറേജിന് മുകളില്‍ ഒരുനില കൂടി വാടകക്കെടുത്ത് വില്‍പ്പന പൊടിപൊടിക്കുകയാണ് അധികൃതര്‍.
റെയില്‍വേ സ്റ്റേഷന്, ഗള്‍ഫ് മാര്‍ക്കറ്റ്, ബസ് സ്റ്റന്‍ഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നു സംഘങ്ങളും സജീവമാണ്. സമീപകാലത്താണ് തൃക്കണ്ടിയൂരിലെ എക്സൈസ് ഒഫീസിന് മുന്നിലെ വീട്ടില്‍ നിന്ന് വന്‍ വിദേശമദ്യ ശേഖരം പിടികൂടിയിരുന്നു. ഇത് എക്സൈസിന് വലിയ നാണക്കേടുണ്ടാക്കി. എക്സൈസ് ഉദ്യോഗസ്ഥരും മയക്കുമരുന്ന് സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
തീരദേശ മേഘലയിലെ മിക്ക സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണം മദ്യത്തിനോ മയക്കുമരുന്നിന്നോ അടിമകളായ ചെറുപ്പക്കാരാണ് എന്നാണ് പോലീസ് പറയുന്നത്.
ലഹരിക്കടിമയാക്കി യുവാക്കളെ വാടകഗുണ്ടകളാക്കി മാറ്റുകയാണ് രാഷ്ട്രീയക്കാര്‍. മദ്യത്തിന്റെ അമിതമായ ഉപയോഗവും, ഹോട്ടലില്‍ നിന്നുള്ള ഭക്ഷണവും യുവാക്കളെ മാരകരോഗങ്ങള്‍ക്ക് അടിമയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: