കൊച്ചി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് വായ്പാ മേഖലയിലുണ്ടായ താത്ക്കാലിക മരവിപ്പ് അകന്നതായി ട്രാന്‍സ് യൂണിയന് സിബില്‍.
വായ്പകള്‍ക്കായുള്ള ആവശ്യം പഴയ നിലയിലേക്ക് എത്തിത്തുടങ്ങി. വായ്പ തേടിയുള്ള അന്വേഷണം ഡിസംബറില്‍ ഒന്‍പതു ശതമാനം വര്‍ധിച്ചു. 2017 ജനുവരിയില്‍ ഇത് 25 ശതമാനമായി. ഫെബ്രുവരിയില്‍ 15 ശതമാനവും.
ചെറുകിട വായ്പക്കുള്ള ഡിമാന്‍ഡ് കൂടുന്നത് വളര്‍ച്ചാ സാധ്യതകളാണ് സൂചിപ്പിക്കുന്നത്. ഇതു വായ്പാ വ്യവസായത്തിന്റേയും സമ്പദ്ഘടനയുടെയും വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് ട്രാന്‍സ് യൂണിയന് സിബില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിങ് വൈസ് പ്രസിഡന്റ് അമൃത മിത്ര ചൂണ്ടിക്കാട്ടി. കറന്‍സി പിന്‍വലിക്കലിനു ശേഷം വായ്പകള്‍ കൂടുതല്‍ സ്ഥിരത കൈവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: