കാഞ്ഞങ്ങാട്: കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ 8 പീര്യഡ് ക്ലാസെടുക്കണമെന്ന് നിബന്ധനയെ പിന്തള്ളി മലോത്ത് കസബ ഹൈസ്കൂളില്‍ മാത്രം 6 പീര്യഡ്. പൊതു വിഷയങ്ങളോടപ്പം കലാ കായിക പഠനങ്ങള്‍ക്ക് പ്രത്യേക പരിശീലനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതെക്കെ ഒഴിവാക്കികൊണ്ടാണ് മലോത്ത് കസബ ഹൈസ്കൂളിലെ പ്രധാഅദ്ധ്യാപകന് സര്‍ക്കാരിനെ വെല്ലു വിളിച്ചു കൊണ്ട് 8 പീര്യഡിനെ ആറായി ചുരുക്കിയത്. കുട്ടികള്‍ ആവശ്യപ്പെട്ടിട്ടാണ് പിര്യഡിന്റെ എണ്ണം കുറച്ചതെന്ന് പ്രധാനദ്ധ്യാപകന് നല്കുന്ന വിശദീകരണം. സംസ്ഥാന സര്‍ക്കാരോ ബാലവകാശ കമ്മീഷനോ ഇങ്ങെനെയൊരുത്തരവ് ഇറക്കിയിട്ടില്ല. വര്‍ഷങ്ങളായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 7 പീര്യഡാണ് ഉണ്ടായിരുന്നത്. അതു മാറ്റിയാണ് 8 ആക്കിയത്. ഓരോ പ്രധാനദ്ധ്യാപകരും അവര്‍ക്ക് തോന്നുന്ന തരത്തില്‍ പീര്യഡ് തീരുമാനിക്കുന്ന് വിദ്യാഭ്യാസ വകുപ്പിനോട് കാണിക്കുന്ന നീതികേടാണ്. ഈ അധ്യാന വര്‍ഷത്തിന്റെ പകുതിയോളം 8 പീര്യഡ് ആണ് ഉണ്ടായത്. നിലവിലുള്ള പ്രധാന അദ്ധ്യാപകന് വന്നതിനു ശേഷമാണ് 6 ആയി വെട്ടിചുരുക്കിയത്. ഇതിനെതിരെ നാട്ടുകാരും രക്ഷിതാക്കളും പ്രധിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: