ന്യൂദല്‍ഹി: മാതൃകമ്പനിയായ ഭാരതി എയര്‍ടെല്ലില്‍ നിന്ന് 21.63 ശതമാനം ഓഹരികള്‍ നെറ്റ്ലെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് ഏറ്റെടുക്കുമെന്ന് ഭാരതി ഇന്‍ഫ്രാടെല്‍ അറിയിച്ചു. ഈ മാസം 27നോ അതിന് ശേഷമോ ആകുമിത്.
ഭാരതി എയര്‍ടെല്ലിന്റെ തന്നെ അനുബന്ധ സ്ഥാപനമാണ് നെറ്റ്ലെ ഇന്‍ഫ്രാസ്ട്രക്ചര്‍. മൊബൈല്‍ ടവര്‍ കമ്പനിയായ ഭാരതി ഇന്‍ഫ്രാ ടെല്ലിന്റെ 40 കോടി വിയര്പ്പോഹരികളാണ് നെറ്റ്ലെ സ്വന്തമാക്കുന്നത്. ഇതിന് 12,400 കോടി വിലമതിക്കും. വിപണി വില നല്‍കിയാകും ഓഹരികള്‍ ഏറ്റെടുക്കുക എന്നും നെറ്റ്ലെ വ്യക്താക്കിയിട്ടുണ്ട്.
ഓഹരിയ്ക്ക് 310.04 രൂപയാണ് വില. ഇതിന്റെ 25 ശതമാനത്തില്‍ കൂടുതല്‍ നല്‍കേണ്ടി വരില്ല. ഓഹരി കൈമാറ്റം പൂര്‍ണമാകുന്നതോടെ ഇന്‍ഫ്രാ ടെല്ലിലെ ഭാരതി എയര്‍ടെല്ലിന്റെ പങ്കാളിത്തം 71.96 ശതമാനത്തില്‍ നിന്ന് 50.33 ശതമാനമായി കുറയും.
ഭാരതി ഇന്റഫ്രാ ടെല്ലിന്റെ മൊബൈല്‍ ടവര്‍ നിയന്ത്രണാധികാരം വില്‍ക്കുന്ന കാര്യം തത്ക്കാലം പരിഗണിക്കുന്നില്ലെന്ന് കഴിഞ്ഞാഴ്ച ഭാരതി എയര്‍ടെല്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് 21.63 ശതമാനം ഓഹരികള്‍ വില്ക്കാന് തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: