ന്യൂദല്‍ഹി: ചരക്കുസേവന നികുതി നടപ്പാക്കുന്നത് നികുതി ഒഴിവാക്കുന്നതിനെക്കാള്‍ ശ്രമകരമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെയും ബ്രിട്ടീഷ് ഓവര്‍സീസ് ടെറിറ്ററികളുടെയും ഓഡിറ്റര്‍ ജനറല്‍മാരുടെ 23ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജൂലൈയിലാണ് ചരക്കു സേവന നികുതി നടപ്പാക്കാനുളള നീക്കം തുടങ്ങിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകും. ഇതോടെ സങ്കീര്‍ണമായ പരോക്ഷ നികുതി സംവിധാനം ലളിതമായ സംവിധാനത്തിലേക്ക് മാറും.
ജിഎസ്ടിയ്ക്ക് മന്ത്രിസഭ അംഗീകാരം നല്കി പാര്‍ലമെന്റംഗങ്ങളുടെ പരിഗണനയ്ക്ക് അയച്ചതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കേന്ദ്രത്തിനും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പൊതുവിലുളളതുമായ ബില്ലുകളും നഷ്ടപരിഹാരത്തിനുളള ബില്ലും ജിസ്എസ്ടിക്കൊപ്പം പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കും.
വലിയ നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ പുകഴ്ത്താനും ജെയ്റ്റ്ലി ഈ അവസരം ഉപയോഗിച്ചു. ഇതൊരു ശക്തമായ തീരുമാനമാണ്. സമാന്തര സമ്പദ് വ്യവസ്ഥയെ ഉന്മൂലനം ചെയ്യാനുളള ഇത്തരം നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: