ന്യൂദല്‍ഹി: അടുത്തമാസം ഒന്നു മുതല്‍ എസ്ബിഐയില്‍ ലയനം പ്രാവര്‍ത്തികമാവുന്നതോടെ സ്റ്റേറ്റ് ബാങ്കുകളുടെ പകുതിയോളം ഓഫീസുകള്‍ അടച്ചുപൂട്ടും. ഏപ്രില്‍ 24 മുതല്‍ അടച്ചുപൂട്ടല്‍ നടപടികള്‍ ആരംഭിക്കും.
മൂന്നു ബാങ്കുകളുടെ ആസ്ഥാന ഓഫീസ് ഉള്‍പ്പടെ 21 മേഖലാ ഓഫീസുകളും 81 പ്രാദേശിക ഓഫീസുകളും 11 നെറ്റ്വര്‍ക്ക് ഓഫീസുകളുമാണ് നിലവില്‍ അടച്ചുപൂട്ടുന്നതെന്ന് എസ്ബിഐ എംഡി ദിനേഷ് കുമാര്‍ ഖാര അറിയിച്ചു.
1.5 ദശലക്ഷം ഡോളറിന്റെ കടപ്പത്രങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷം വിറ്റഴിക്കാനും, വിവിധ മാര്‍ഗ്ഗങ്ങളിലൂടെ 15,000 കോടി സമാഹരിക്കാനും ബോര്‍ഡ് അംഗീകാരം നല്‍കിയതായി കുമാര്‍ പറഞ്ഞു. അതിനിടെ ഭാരതീയ മഹിളാ ബാങ്ക് മുന്നുമാസത്തിനുള്ളില്‍ എസ്ബിഐയില്‍ ലയിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: