കാസര്‍കോട്: കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ നഗരത്തിലുണ്ടായ വ്യാപകമായ കല്ലേറില്‍ എം.ജി റോഡിലെ ദീപാ ഗോള്‍ഡ്, ദീപ സില്‍വര്‍ പാലസ് എന്നിവയുടെ ഗ്ലാസുകള്‍ തകര്‍ന്നു. നീലേശ്വരം സ്വദേശി ടി.വി.ചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് രണ്ട് കടകളും. രണ്ട് കടകള്‍ക്കുമായി മൂന്ന് ലക്ഷം രൂപയും നഷ്ടം സംഭവിച്ചതായി സംശയിക്കുന്നു. കോട്ടക്കണ്ണിയിലെ ജയ്മാതാ സ്കൂളിന് നേരെ കല്ലെറിഞ്ഞതിന് ഒരു സംഘത്തിനെതിരെ പോലീസ് കേസെടുത്തു. സിസ്റ്റര്‍ ഷാരോണിന്റെ പരാതിയിലാണ് കേസ്. കേളുഗുഡ്ഡെയിലെ മിനിയുടെ വീടിന് നേരെ കല്ലെറിഞ്ഞതിന് 4 പേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: