കാഞ്ഞങ്ങാട്: കുടിവെളളത്തിനായി നാടുകേഴുമ്പോള് സൗജന്യ കുടിവെളള വിതരണവുമായി നിത്യാനന്ദ യുവജന ബ്രിഗേഡിയര്‍ സേവനരംഗത്ത് മാതൃകയാകുന്നു.
ലോക ജനദിനമായ ഇന്നലെ രാവിലെ നിത്യാനന്ദ ആശ്രമ പരിസരത്ത് ഹൊസ്ദുര്‍ഗ് സിഐ സി.കെ.സുനില്‍ കുമാര്‍ കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ കൗണ്‍സിലറും യുവ ബ്രിഗേഡിയര്‍ പ്രസിഡണ്ടുമായ എം.ബല്‍രാജ് അദ്ധ്യക്ഷത വഹിച്ചു. എച്ച് ഗുരുദത്ത് പൈ, കെ.വി.ഗണേശന് തുടങ്ങിയവര്‍ സംസാരിച്ചു. വിജയന് സ്വാഗതവും പ്രഭാകരന് വാഴുന്നോറടി നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാടിന്റെ പരിസരങ്ങളില്‍ വിളിക്കുന്നവര്‍ക്കെല്ലാം ഇവര്‍ കുടിവെളളമെത്തിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് ഇവര്‍ സൗജന്യ കുടിവെളള വിതരണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ലോറി വാടകക്കെടുത്തായിരുന്നു കുടിവെളളമെത്തിച്ചിരുന്നത്. എന്നാല്‍ ഇക്കുറി സ്വന്തമായി വാഹനം വാങ്ങിയാണ് വെളളം വിതരണം ചെയ്യുന്നത്. 2000 ലിറ്റര്‍ കൊളളുന്ന രണ്ട് ടാങ്കുകളാണ് ലോറിയിലുളളത്. ഈ കുടിവെളള വിതരണത്തിന് യുവ ബ്രിഗേഡിയര്‍ വളണ്ടിയര്‍മാരായ അജിത്ത് കുമാര്‍, രഞ്ജിത്ത് കുശാല്‍ നഗര്‍, കെ.പ്രമോദ്, എച്ച്.ജി.പുരന്ദര്‍, വി.രാധാകൃഷ്ണന്, കെ.സന്തോഷ് കുമാര്‍, ശ്രാവണ്‍കുമാര്‍, സുരേഷ് കുമാര്‍, കെ.രഘു എന്നിവര്‍ കുടിവെളള വിതരണത്തിന് നേതൃത്വം നല്കി വരുന്നു. കൂടാതെ നിത്യാനന്ദ മാതൃ സമിതിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് സൗജന്യ മോര് വെളള വിതരണവും ആരംഭിച്ചു. മാതൃസമിതി ഭാരവാഹികളായ സലീല വിശ്വനാഥ്, നളിനി തുക്കാറെ ഇതിന് നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: