ഭക്തകവി തുളസീദാസിന്റ ഹനുമാന്‍ ചാലീസ വളരെ വിശേഷപ്പെട്ട കൃതിയാണ്. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നിത്യവും ഭക്തിപുരസ്സരം ഭഗവാന്റെ മുന്‍പില്‍ പാരായണം ചെയ്യാറുണ്ട്. രാമായണത്തിലെ പ്രധാന കഥാപാത്രമാണ് ആഞ്ജനേയന്‍ അല്ലെങ്കില്‍ ഹനുമാന്‍. ഹൈന്ദവ വിശ്വാസ പ്രകാരം സപ്ത ചിരംജീവികളില്‍ ഒരാളുമാണ്.
അഞ്ജനയുടെ വാനരപുത്രനായി ത്രേതായുഗത്തിലാണ് ഹനുമാന്‍ ജനിച്ചത്. ശാപത്താല്‍ വാനരയാകേണ്ടി വന്ന അഞ്ജന ഒരു അപ്‌സരസ്സായിരുന്നു. ശിവന്റെ അവതാരത്തെ പ്രസവിക്കുന്ന നേരം പഴയ രൂപം തിരിച്ചുകിട്ടും എന്നായിരുന്നു ശാപമോക്ഷം.
ഹനുമാന്‍ സ്തുതിമനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠംവാതാത്മജം വാനരയൂഥ മുഖ്യം ശ്രീരാമദൂതം മനസാസ്മരാമി
മനസ്സിനെ ജയിച്ചവനും കാറ്റിനു തുല്യമായ വേഗതയുള്ളവനും ഇന്ദ്രിയങ്ങളെ ജയിച്ചവനും വായു ഭഗവാന്റെ പുത്രനും വാനര സമൂഹത്തെ നയിക്കുന്ന ശ്രീരാമചന്ദ്രന്റെ ദൂതനുമായ അങ്ങയെ മനസ്സില്‍ സ്മരിക്കുന്നു.
അവലോകനി ബോല്‍ നിമിലനി’പ്രീതി പരസ്പര്‍ഹാസ്ഭായപ് ഭലി ചഹു ബന്ധുകിജല്‍ മാധുരി സുബാസ്
സഹോദരന്‍മാരായ രാമനും ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനും പരസ്പരം നോക്കുന്നതും സംസാരിക്കുന്നതും ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതും.
ആരെയും അതിശയിപ്പിക്കത്തക്കതാണ് അവരുടെ സഹോദരത്വം ആത്മാര്‍ത്ഥമായ സ്‌നേഹം ശുദ്ധജലത്തിന്റെ പവിത്രതയ്‌ക്കു തുല്യമാണ്. ഇവിടെ കവി പറയുന്നത് ശുദ്ധജലത്തിലെ പവിത്രത അതായത് നാലു സഹോദരന്‍മാരുടേയും മനസ്സ് തെളിനീരു പോലെ ശുദ്ധമാണ്. അതുകൊണ്ടാണ് അവര്‍ക്ക് പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്നത്.
മജ്ജഹി സജ്ജന്‍ ബൃന്ദ് ബഹുപാവന്‍ സകുജുനീര്‍ജപഹിരാമ് ധരി ധ്യാന്‍ ഉര്‍സുന്ദര്‍ സ്വാമ് സരീര്‍
രാമായണത്തില്‍ പുണ്യനദിയായ സരയുവിന് വളരെ പ്രാധാന്യമുണ്ട്. എന്നും കുറെ പുരുഷന്മാര്‍ സരയുവില്‍ മുങ്ങിക്കുളിക്കുമ്പോള്‍ അവരുടെ മനസ്സിലേക്ക് ശ്രീരാമചന്ദ്രന്റെ രൂപം പതിയുന്നു. അപ്പോള്‍ അവര്‍ രാമ രാമ എന്ന് ഉച്ഛരിക്കുന്നു.’ കവി ഇവിടെ യഥാര്‍ത്ഥ ഭക്തിയെ നമ്മുടെ മുമ്പില്‍ തുറന്നു കാണിക്കുകയാണ് ശ്രീരാമനോടുള്ള ഭക്തി കൊണ്ടാണ് ആ നദിയില്‍ കുളിക്കുമ്പോള്‍ രാമന്റെ രൂപം മനസ്സില്‍ കടന്നു വരുന്നതെന്ന്. കളങ്കമില്ലാത്ത ഭക്തിയെങ്കില്‍ ഈശ്വര കടാക്ഷം ലഭിക്കുമെന്ന് കവി ഈ വരികളിലൂടെ വ്യക്തമാക്കുന്നു.
















