ന്യൂദല്‍ഹി: ധനക്കമ്മി മൂലം വീര്‍പ്പുമുട്ടുന്ന ഓണ്‍ലൈന്‍ കച്ചവടക്കാരായ സ്നാപ്ഡീല്‍ തങ്ങളുടെ മുഖ്യ എതിരാളികളായ പേ ടിഎം ഇ കോമേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ഫ്ളിപ്പ്കാര്‍ട്ട് ഇന്ത്യയുമായി ചര്‍ച്ച നടത്തി. സ്നാപ്ഡീലിന്റെ രണ്ട് ബില്യന്‍ ഡോളറില്‍ 900 മില്യന്‍ ഡോളര്‍ സോഫ്റ്റ് ബാങ്കാണ് നിക്ഷേപിച്ചിട്ടുളളത്. അമ്പത് മില്യന്‍ ഡോളര്‍ വരെ ഇനിയും നിക്ഷേപിക്കാമെന്നാണ് സോഫ്റ്റ് ബാങ്ക് കരുതുന്നത്.
പേടിഎമ്മിന്റെ മുഖ്യ പങ്കാളികളായ അലിബാബ ചര്‍ച്ചകള്‍ക്കായി നിരന്തരം ദല്‍ഹി സന്ദര്‍ശിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അത് കൊണ്ട് തന്നെ ഫ്ളിപ്പ് കാര്ട്ടിനെക്കാള് സ്നാപ്ഡീല്‍ നിക്ഷേപത്തിന് സാധ്യത പേ ടിഎമ്മിന് വിദഗ്ദ്ധര്‍ കല്പ്പിക്കുന്നു. എങ്കിലും ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെയാണ്. ഇതുവരെ 1.5 ബില്യന്‍ മുതല്‍ 1.8 ബില്യന്‍ വരെ വാഗ്ദാനമുളളതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം സ്നാപ് ഡീലിനെ വിറ്റഴിക്കുന്നതായുളള വാര്‍ത്തകള്‍ കമ്പനി നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി ശരിയായ ദിശയിലാണ് പോകുന്നതെന്നും സ്നാപ്ഡീല്‍ പറയുന്നു. അതേസമയം വാര്‍ത്തകളോട് പേടിഎമ്മും ഫ്ളിപ്കാര്‍ട്ടും പ്രതികരിച്ചിട്ടില്ല. സോഫ്റ്റ് ബാങ്കും പ്രതികരിക്കാന്‍ വിസമ്മതിച്ചു. കമ്പനി കൈമാറ്റം യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു മാറ്റത്തിനാകും തുടക്കമാകുക. രാജ്യത്തെ ഇന്റര്‍നെറ്റ് വ്യാപാരം രണ്ടോ മൂന്നോ കമ്പനികളിലേക്ക് മാത്രമായി ചുരുങ്ങും.
സ്നാപ് ഡീല്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ വന്‍തോതില്‍ ജീവനക്കാരെ വെട്ടിക്കുറച്ചിട്ടുണ്ട്. വിപണിയില്‍ ചെലവിടുന്ന തുകയിലും കുറവ് വരുത്തിയിട്ടുണ്ട്. വിലക്കിഴിവിലും കുറവ് വരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: