കൊച്ചി: ഇലക്ട്രോ മിനറല്‍ വ്യവസായ രംഗത്ത് വന്‍ വികസനത്തിന് അവസരമൊരുക്കി കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡ് കൊച്ചിയിലെ വ്യവസായ കോംപ്ലക്സില്‍ മൂന്ന് പുതിയ പ്ലാന്റുകള്‍ തുറന്നു. ഇലക്ട്രോ മിനറല്‍ വ്യവസായത്തില്‍ ലോകത്തെ മുന്‍നിര സ്ഥാപനവും മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗവുമായ കാര്‍ബൊറാണ്ടം യൂണിവേഴ്സല്‍, സിര്‍ക്കോണിയ ബബിള്‍ ഫ്യൂഷന്‍ പ്ലാന്റും രണ്ട് അലൂമിന ഫ്യൂഷന്‍ പ്ലാന്റുകളുമാണ് പ്രവര്‍ത്തനം തുടങ്ങിയത്.
കളമശേരിയിലെ ഇലക്ട്രോ മിനറല്‍ കോംപ്ലക്സില്‍ മുരുഗപ്പ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്മാന് എ വെള്ളയന്‍ പുതിയ പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു. ലോകത്തില്‍ ഏറ്റവും അത്യാധുനികവും സാങ്കേതിക മികവുമുള്ള കേന്ദ്രമായി കൊച്ചിയിലെ ഇലക്ട്രോ മിനറല്‍ കോംപ്ലക്സ് മാറുമെന്ന് അദ്ദേഹം പറഞ്ഞു. 80 കോടിയോളം രൂപ മുതല്‍മുടക്കി സ്ഥാപിച്ച പുതിയ സംവിധാനത്തിലൂടെ 25,000 ടണ്‍ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. മൂന്ന് കോടി ഡോളറിന്റെ വരുമാനം പ്രതീക്ഷിക്കുന്നതായും വെള്ളയന്‍ പറഞ്ഞു.
കാര്‍ബൊറണ്ടം കമ്പനിയുടെ പ്രവര്‍ത്തനവും സാമൂഹ്യ പ്രതിബദ്ധതയും മാതൃകാപരമാണെന്ന് കൊച്ചി പ്രത്യേക സാമ്പത്തിക മേഖലാ ഡെവലപ്പ്മെന്റ് കമ്മീഷണര്‍ ഡോ. എ. എന്‍. സഫീന പറഞ്ഞു.
ഡയറക്ടര്‍ പളനികുമാര്‍, ഇലക്ട്രോ മിനറല്‍സ് കൊച്ചി ഡിവിഷന് തലവന്‍ പി.എസ്. ജയന്, മുന്‍ എംപി പി. രാജീവ്, കളമശേരി മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ ജെസി പീറ്റര്‍, സി.എം. ഹമീദ്, ഫാക്റ്ററീസ് ആന്‍ഡ് ബോയിലേഴ്സ് ഡയറക്ടര്‍ പ്രമോദ്, എന്‍.എന്‍. ഷാജി, നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: