ചെന്നൈ: തമിഴ്നാട് പാളയംകോട്ടയില്‍ ജുവല്ലറി കുത്തിത്തുറന്ന് 60 കിലോ സ്വര്‍ണ്ണം കവര്‍ന്നു. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. വെള്ളിയാഴ്ച്ച രാവിലെ ജീവനക്കാര്‍ എത്തിയതോടെയാണ് പുറത്തറിയുന്നത്.
അഴകര്‍ എന്നു പേരുള്ള ജുവല്ലറിയില്‍ കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. മൂന്നു നിലയുള്ള കെട്ടിടത്തിലെ ടെറസിലുടെ ജുവല്ലറിയില്‍ പ്രവേശിച്ചശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കറിന്റെ വാതില്‍ തുറന്നാണ് സ്വര്‍ണ്ണം മോഷ്ടിച്ചതെന്നാണ് പ്രഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: