കൊച്ചി: പൊതുമേഖലയെ സംരക്ഷിക്കാനുള്ള മൂലധന സമാഹരണം നല്ലതാണെന്നും എന്നാല്‍ ഇത് ജീവനക്കാരുടെ ആനുകൂല്യങ്ങളെ ബാധിക്കരുതെന്നും സിന്‍ഡിക്കേറ്റ് ബാങ്ക് സ്ററാഫ് അസ്സോസിയേഷന് (ബിഎംഎസ്)വൈസ് പ്രസി. കെ. എസ.് ഭട്ട് ആവശ്യപ്പെട്ടു. അസ്സോസിയേഷന്റെ മേഖല സമ്മേളനത്തില്‍ പ്രസംഗിക്കകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ബാങ്ക് മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ജീവനക്കാര്‍ കുറ്റക്കാരല്ലന്നും ആനുകൂല്യങ്ങള്‍ തടസ്സപ്പെടുത്തുന്നത് അന്യായമാണന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. ഭരണ കേന്ദ്രങ്ങളിലെ തെറ്റായ നയങ്ങളും ചില അപാകതകളും രാഷ്ട്രീയ ഇടപെടലുകളുമാണ് കിട്ടാക്കടം വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്.
ചിലവ് കുറക്കാന്‍ വേണ്ടി ബാങ്കുകള്‍ നിയമനങ്ങള്‍ പോലും കുറക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കരാരറടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിയമനമെന്നും ഈ സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ തടസ്സപ്പെടുത്തരുതെന്നും ഭട്ട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: